കോഴിക്കോട്: കേരളത്തിലേക്ക് രാസലഹരി കടത്തിയ കേസിൽ മൂന്ന് നൈജീരിയൻ സ്വദേശികളടക്കം ഏഴ് വിദേശികളെ പൊലീസ് പിടികൂടി. ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നാണ് ഏഴുപേരെയും കോഴിക്കോട് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് ഒരു കോടി രൂപ വിലവരുന്ന ലഹരിവസ്‌തുക്കൾ പിടിച്ചെടുത്തു.
778 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശിയെ നേരത്തേ പിടികൂടിയിരുന്നു. ഈ കേസിലാണ് ഹരിയാനയിലെ നൈജീരിയൻ സ്വദേശികളിലേക്കും അന്വേഷണമെത്തിയത്. മലപ്പുറം സ്വദേശിയിൽ നിന്ന് വിദേശികളെക്കുറിച്ചുള്ള വിവരം ലഭിച്ചതോടെ പൊലീസ് സംഘം ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കുകയായിരുന്നു.
ഗുരുഗ്രാമിൽ വച്ച് രാസലഹരി നിർമിച്ച് ഡാർക്ക് വെബ് വഴി വിൽപ്പന നടത്തുന്നവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവർ ലഹരിമരുന്ന് കടത്തിയിരുന്നു. കോഴിക്കോട്ട് എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |