തിരുവനന്തപുരം: കേരള സാഹിത്യ അക്കാഡമിയുടെ 2020ലെ പുരസ്കാരങ്ങൾ തിരുവനന്തപുരം ഭാരത് ഭവനിൽ ഇന്ന് വൈകിട്ട് 4ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ കൈമാറും. അക്കാഡമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷത വഹിക്കും. കവി വി. മധുസൂദനൻ നായർ മുഖ്യാതിഥിയാകും. അക്കാഡമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ്, സെക്രട്ടറി ഡോ. കെ.പി. മോഹനൻ, നിർവാഹക സമിതിയംഗങ്ങളായ ഡോ. വി.എൻ. മുരളി, സുഭാഷ് ചന്ദ്രൻ, ജനറൽ കൗൺസിൽ അംഗങ്ങളായ ബെന്യാമിൻ, മങ്ങാട് ബാലചന്ദ്രൻ, വി.എസ്. ബിന്ദു എന്നിവർ പങ്കെടുക്കും. പെരുമ്പടവം ശ്രീധരന് അക്കാഡമി വിശിഷ്ടാംഗത്വവും കെ.കെ. കൊച്ച്, കെ.ആർ. മല്ലിക, ചവറ കെ.എസ്. പിള്ള എന്നിവർക്ക് സമഗ്രസംഭാവനാ പുരസ്കാരവും ഒ.പി. സരേഷ്, ഉണ്ണി ആർ, ഡോ. പി. സോമൻ, ഡോ. ടി.കെ. ആനന്ദി, വിധു വിൻസെന്റ്, അനിത തമ്പി എന്നിവർക്ക് അക്കാഡമി പുരസ്കാരങ്ങളും ഡോ. ജെ. പ്രഭാഷ്, ഡോ. ശിശുപാലപ്പണിക്കർ എന്നിവർക്ക് എൻഡോവ്മെന്റ് പുരസ്കാരങ്ങളും മന്ത്രി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |