കൊല്ലം: സിദ്ധാർത്ഥ ഫൗണ്ടേഷന്റെ ഈ വർഷത്തെ സാഹിത്യപുരസ്കാരം വി.ഷിനിലാലിന്റെ 'ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര' എന്ന ചെറുകഥാ സമാഹാരത്തിന്. 25000 രൂപയും ശ്രീബുദ്ധ ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കെ.സജീവ് കുമാർ, കെ.എസ്.വീണ, ഡോ. എൽ.തോമസ് കുട്ടി എന്നിവരടങ്ങിയ ജൂറിയാണ് കൃതി തിരഞ്ഞെടുത്തത്. പ്രത്യേക ജൂറി പുരസ്കാരത്തിന് രാജീവ് ചാത്തിനാംകുളം അർഹനായി. അഷ്ടമുടി കായലിനെക്കുറിച്ചെഴുതിയ പരിസ്ഥിതി ലേഖന പരമ്പരയ്ക്കാണ് അവാർഡ്.
മേയ് അവസാനം 'ബുദ്ധപൂർണിമ' ദിനത്തിൽ പള്ളിമൺ സിദ്ധാർത്ഥ ഫൗണ്ടേഷൻ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ നൽകും.
പത്രസമ്മേളനത്തിൽ സിദ്ധാർത്ഥ ഫൗണ്ടേഷൻ സെക്രട്ടറി യു.സുരേഷ്, ജൂറി അംഗം കെ.സജീവ് കുമാർ, സിദ്ധാർത്ഥ സാഹിത്യവിഭാഗം കൺവീനർ ഗിരീഷ് മുഖത്തല എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |