കൊച്ചി: മലയാള കാവ്യസാഹിതിയുടെ കാവ്യസാഹിതി പുരസ്കാരം രോഷ്നി സ്വപ്നയ്ക്ക്. 'ചുവപ്പ്' എന്ന കൃതിക്കാണ് 20001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം. കവി, നോവലിസ്റ്റ് ,വിവർത്തക, ചിത്രകാരി എന്നീ നിലകളിൽ ശ്രദ്ധേയയായ രോഷ്നി തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ അസി. പ്രൊഫസറാണ്. മേയ് 5ന് പാലക്കാട് നടക്കുന്ന സമ്മേളനത്തിൽവച്ച് സുഭാഷ് ചന്ദ്രൻ പുരസ്കാരം സമ്മാനിക്കുമെന്ന് മലയാള കാവ്യസാഹിതി സംസ്ഥാന പ്രസിഡന്റ് കാവാലം അനിലും ജനറൽ സെക്രട്ടറി സുഷമ ശിവരാമനും അറിയിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |