തിരുവനന്തപുരം: പി.ഭാസ്കരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്ന പി.ഭാസ്കരൻ ജന്മശതാബ്ദി പുരസ്കാരത്തിന് മുതിർന്ന നടൻ രാഘവൻ അർഹനായി. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. പി.ഭാസ്കരൻ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ദിവസമായ 21ന് വൈകിട്ട് 6ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം നൽകും. 2025 ഫെബ്രുവരി 25ന് അവസാനിക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാസാംസ്കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് ഫൗണ്ടേഷൻ ചെയർമാൻ സി.വി.പ്രേംകുമാർ, ജനറൽ സെക്രട്ടറി എം.ആർ.മനോജ്, സെക്രട്ടറി ഷൈനി, ട്രഷറർ കെ.വിനോദ്കുമാർ, അജയ് തുണ്ടത്തിൽ, ബിജു ഗോൾഡൻ വോയ്സ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |