ഭോപ്പാൽ : വിജ്ഞാൻ പ്രസാർ, മധ്യപ്രദേശ് സയൻസ് കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ഭോപ്പാലിൽ സംഘടിപ്പിച്ച ' ദേശീയ ശാസ്ത്ര ചലച്ചിത്രമേളയിൽ ജി. എസ്. ഉണ്ണികൃഷ്ണൻ നായർ നിർമ്മിച്ച ' ബ്രാവോ ബനാന" എന്ന ഡോക്യുമെന്ററിക്ക് മികച്ച സ്ക്രിപ്റ്റിനുള്ള അവാർഡ് ലഭിച്ചു.
30,000 രൂപ, ട്രോഫി, പ്രശസ്തി പത്രം എന്നിവ ഉൾപ്പെടുന്ന അവാർഡ് മധ്യപ്രദേശ് ശാസ്ത്രസാങ്കേതിക മന്ത്രി ഓംപ്രകാശ് സക്ലേജ സമ്മാനിച്ചു. പ്രശസ്ത ടെലിവിഷൻ നിർമ്മാതാവും അവതാരകനുമായ സിദ്ധാർദ്ധ കാക് അദ്ധ്യക്ഷനായ ജൂറിയാണ് അവാർഡ് നിർണയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |