തൃശൂർ: സഹകരണമേഖലയുടെ അടിസ്ഥാന മൂല്യങ്ങളായ സുതാര്യതയും വിശ്വാസ്യതയും ഉയർത്തിപ്പിടിക്കണമെന്നും അത് കൈമോശം വന്നാൽ എതിർപ്പിന്റെ കാറ്റിൽ മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (കെ.സി.ഇ.സി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറി ആർ.പ്രസാദ്,സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ,പി.ബാലചന്ദ്രൻ എം.എൽ.എ,അഖിലേന്ത്യ കിസാൻസഭ സംസ്ഥാന പ്രസിഡന്റ് കെ.വി.വസന്തകുമാർ,സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്,എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോൻ, ഷീല വിജയകുമാർ,എം.ജി.ജയൻ,കെ.എ.അഖിലേഷ്,കെ.സി.സി സംസ്ഥാന സംസ്ഥാന പ്രസിഡന്റ് ബി.എം.അനിൽ,സെക്രട്ടറി പി.എ.സജീവൻ,വൈസ് പ്രസിഡന്റ് കെ.സി.ബിന്ദു,അഡ്വ.ജെ.ലാലു,കെ.വി.മണിലാൽ,വിൽസൺ ആന്റണി,ബെൻസി തോമസ് എന്നിവർ പങ്കെടുത്തു. യാത്രഅയപ്പ് സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജയകുമാർ അദ്ധ്യക്ഷനായി.എം.വിനോദൻ,പി.വിജയകുമാർ,ബോബി മാത്തുണ്ണി,പി.എസ്.കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |