തിരുവനന്തപുരം: റോഡിൽ സ്റ്റേജ് കെട്ടിയതിന് എ.ഐ.ടി.യു.സി പ്രവർത്തകരെ പരസ്യമായി ശാസിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സെക്രട്ടേറിയറ്റിനു മുന്നിലായിരുന്നു സംഭവം. എ.ഐ.ടി.യു.സി മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ബിനോയ് വിശ്വം. ശകാരത്തിനു പിന്നാലെ, റോഡിൽ കെട്ടിയ സ്റ്റേജ് പ്രവർത്തകർ ഇളക്കിമാറ്റി. രണ്ട് ലോറികൾ ചേർത്തിട്ടായിരുന്നു വേദി തയ്യാറാക്കിയത്.
പൊതുനിരത്തിൽ ഇങ്ങനെ ചെയ്യാൻ പാടില്ലെന്ന് അറിയില്ലേയെന്നും പിന്നെന്തിനാണ് ഇങ്ങനെ ചെയ്തതെന്നും ചോദിച്ചായിരുന്നു ബിനോയ് വിശ്വത്തിന്റെ ശാസന. നേരത്തേ ജോയിന്റ് കൗൺസിൽ റോഡ് അടച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരത്തിൽ ബിനോയ് വിശ്വം നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |