പുതുക്കാട്: വിവാദങ്ങൾക്ക് വിരാമമിട്ട് ഒന്നിച്ചു നടത്തിയ വാർത്താ സമ്മേളനത്തിൽ നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. 'മനഃപൂർവമല്ലെന്നും വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും ഷൈൻ പറഞ്ഞു. സൂത്രവാക്യം എന്ന സിനിമയുടെ പ്രൊമോഷനായി ഇരുവരും മാദ്ധ്യമങ്ങളെ കണ്ടത്.
സിനിമാ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച് ഷൈൻ അപമര്യാദയായി പെറുമാറിയെന്നായിരുന്നു വിൻസിയുടെ ആരോപണം.
'ഓരോ നിമിഷവും ആളുകളെ രസിപ്പിക്കാൻ പറയുന്ന തമാശകൾ മറ്റുള്ളവരെ വിഷമിപ്പിച്ചേക്കാം. ഒരേ കാര്യം കേൾക്കുമ്പോൾ അഞ്ചുപേർ അഞ്ച് രീതിയിലാണ് എടുക്കുന്നത്. അത് പലപ്പോഴും എനിക്ക് മനസിലായിരുന്നില്ല. നമ്മളിലാണ് മാറ്റം വേണ്ടത്"- ഷൈൻ പറഞ്ഞു.
തനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന് ആദ്യമായി തുറന്നു പറഞ്ഞത് ഷൈനിനോടാണെന്ന് വിൻസി പറഞ്ഞു. 'എന്റെ മുന്നിൽ നിൽക്കുന്ന ആദ്യ ആർട്ടിസ്റ്റ്. ഞങ്ങൾ ഒരേ ഇടവകക്കാരാണ്. അതുകൊണ്ട് തന്നെ ആ വ്യക്തി സ്‌പെഷ്യലായിരിക്കും. നടിയെന്ന നിലയിൽ വ്യക്തിപരമായി ഷൈൻ സ്വാധീനിച്ചിട്ടുണ്ട്"- വിൻസി പറഞ്ഞു.
ആകാംക്ഷയോടെയും ഇഷ്ടത്തോടെയുമാണ് അദ്ദേഹത്തിനൊപ്പം അഭിനയിക്കാനെത്തിയത്. അദ്ദേഹത്തിൽ നിന്ന് നേരിട്ട അനുഭവം മനഃപൂർവമായിരിക്കില്ല. കാര്യങ്ങളെല്ലാം അദ്ദേഹം സമ്മതിക്കുന്നുണ്ട്. ഈ മാറ്റം കാണുമ്പോൾ വലിയ ബഹുമാനമുണ്ട്. താനും പെർഫക്ടായ വ്യക്തിയല്ല. അനാവശ്യമായി ഷൈനിന്റെ കുടുംബത്തെ വലിച്ചിഴച്ചു. അതിൽ കുറ്റബോധമുണ്ടെന്നും വിൻസി വ്യക്തമാക്കി. തന്റെ കുടുംബത്തിന് ഇക്കാര്യം മനസിലാകുമെന്നും അവർക്കും പെൺമക്കളുള്ളതല്ലേ എന്നുമായിരുന്നു ഷൈനിന്റെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |