SignIn
Kerala Kaumudi Online
Friday, 26 April 2024 8.28 AM IST

കടിക്കുന്നത് പൂച്ച, പഴി പട്ടിക്ക്!

cat

കോലഞ്ചേരി: മനുഷ്യരെ ഉപദ്രവിക്കുന്ന കാര്യത്തിൽ പൂച്ചയാണ് മുന്നിലെന്ന് വിവരാവകാശ രേഖകൾ. കടിക്കുന്നതിലും മാന്തുന്നതിലും 2015 വരെ നായ്ക്കൾ മുന്നിലായിരുന്നെങ്കിലും 2015നു ശേഷം കുറഞ്ഞു. 2014ൽ 94,971 പേർ പൂച്ച കടിച്ച് ചികിത്സ തേടി. 2020ൽ ഇത് 2,16,551ആയി. 2021 ജനുവരിയിൽ മാത്രം 28,186 പേരെ പൂച്ച കടിച്ചപ്പോൾ 20,875 പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്. പേവി​ഷ ബാധയ്ക്കെതി​രെ കുത്തി​വയ്പ്പെടുത്തവരുടെ കണക്കാണി​ത്.

മൃഗസംരക്ഷകർ തെരുവിൽ ഭക്ഷണം നൽകുമ്പോഴും ഉടമ വീട്ടിൽ ലാളിക്കുമ്പോഴുമല്ലാതെ, തെരുവുനായ്ക്കളിൽ നിന്നുൾപ്പെടെ പ്രകോപനത്തിലൂടെ കടിയേൽക്കുന്നുണ്ട്. പൂച്ച മനുഷ്യരെ ആക്രമിക്കാറില്ലെങ്കിലും അറിയാതെ ചവിട്ടിയാലുള്ള പ്രകോപനത്താലോ ലാളിക്കുന്നതിനിടയിലോ പല്ലും നഖവും തട്ടിയുണ്ടാകുന്ന മുറിവുകളും കടിയുടെ ഗണത്തിൽവരും. കുത്തിവയ്പും വേണ്ടിവരും. പരിചരണത്തിന് സമയം കിട്ടുമെന്നതിനാൽ ലോക്ക്ഡൗണിനു ശേഷം നായ‌യ്ക്കും പൂച്ചയ്ക്കും വലിയ ഡിമാൻഡാണ്.

 മരണം കുറവ്

2020ൽ 3,77,034 പേർക്ക് പൂച്ച, പട്ടി എന്നിവയുടെ കടിയേറ്റെങ്കിലും അഞ്ച് പേർ മാത്രമാണ് പേവിഷബാധയേറ്റു മരിച്ചത്

 കടിയുടെ എണ്ണം

വർഷം......................................നായ...............................പൂച്ച

2019................................... 1,61,050.............................. 2,04,625

2020.................. .................. 1,60,483............................ 2,16,551

 പോറ്റുന്നതിൽ കേരളം മുന്നിൽ

മൃഗ സംരക്ഷണത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. അനിമൽ ലീഗൽ ഫോഴ്‌സ് പോലുള്ള നിരവധി സംഘടനകൾ മൃഗപീഡനത്തിനെതിരെ രംഗത്ത് വരുന്നതിനാൽ വളർത്തുമൃഗങ്ങളെ ഉപദ്രവിക്കാൻ ജനങ്ങളും മടിക്കും. ഉപേക്ഷിക്കപ്പെടുന്ന ജീവികളെ സംരക്ഷിക്കാനും വിവിധ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.