SignIn
Kerala Kaumudi Online
Wednesday, 01 May 2024 12.17 AM IST

വിദ്യാർത്ഥികൾക്കായി മോഡൽ സ്പെയ്സ് സ്റ്റാർട്ടപ്പ് ചലഞ്ച് 30ന്

ul-space-club

തിരുവനന്തപുരം : ഐ.എസ്.ആർ.ഒ.യുമായി ബന്ധമുള്ള യു.എൽ.സ്പെയ്സ് ക്ളബും കേരള സ്റ്റാർട്ടപ്പ് മിഷനും ചേർന്ന് വിദ്യാർത്ഥികൾക്കായി 30ന് ഗവ.വിമൻസ് കോളേജിൽ മോഡൽ സ്പെയ്സ് സ്റ്റാർട്ടപ്പ് ചലഞ്ച് നടത്തും. 8 മുതൽ 12 ക്ളാസുവരെയുള്ളവർ ജൂനിയർ വിഭാഗത്തിലും ബിരുദവിദ്യാർത്ഥികൾ സീനിയർ വിഭാഗത്തിലുമാണ് പങ്കെടുക്കുക. ബഹിരാകാശ മേഖലയിൽ വിദ്യാർത്ഥികളിൽ നിന്ന് പുതിയ ആശയങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. കോട്ടയം,ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് വിമൻസ് കോളേജിലെ പരിപാടിയിൽ പങ്കെടുക്കേണ്ടത്. മറ്റ് ജില്ലകളിലെ വിദ്യാർത്ഥികൾക്കായി കണ്ണൂരിലും പാലക്കാടും പരിപാടി നടത്തും. ഇതോടൊപ്പം ജൂനിയർ വിഭാഗത്തിലുളളവർ സ്പെയ്സ് ടൂറിസത്തെ കുറിച്ച് 300 വാക്കിൽ കവിയാത്ത കുറിപ്പും നൽകണം. സീനിയർ വിദ്യാർത്ഥികൾ സ്റ്റാർട്ടപ്പ് ആശയങ്ങളെ സംബന്ധിച്ച കുറിപ്പാണ് നൽകേണ്ടത്. രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും വിജയികൾക്ക് പ്രത്യേക സമ്മാനങ്ങളും, തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് യു.എൽ.സ്‌പേസ് ക്ലബ് മെമ്പർഷിപ്പ്, സ്റ്റാർട്ടപ്പ് മെന്ററിങ് തുടങ്ങിയ അവസരങ്ങളും ലഭിക്കും. താൽപര്യമുളളവർ 100രൂപ ഫീസടച്ച് 20ന് രാത്രി 11ന് മുമ്പ് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് www.ulspaceclub.in.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.