ന്യൂഡൽഹി: ശ്രീനാരായണ ഗുരുദേവന്റെ ദർശനം ലോകം മുഴുവൻ പ്രചരിപ്പിക്കാൻ എല്ലാ ശ്രീനാരായണീയ പ്രസ്ഥാനങ്ങളും സഹകരിക്കണമെന്ന് ശ്രീനാരായണ വേൾഡ് കൗൺസിൽ ആഹ്വാനം ചെയ്‌തു. ശ്രീനാരായണ വേൾഡ് കൗൺസിൽ 29-ാം വാർഷികാഘോഷ സമ്മേളനം ന്യൂഡൽഹി ഗൗതം നഗർ ദുർഗാമന്ദിർ ഓഡിറ്റോറിയത്തിൽ ചെയർമാൻ എസ്. സുവർണകുമാർ ഉദ്ഘാടനം ചെയ്‌തു. സെക്രട്ടറി സുധാകരൻ സതീശൻ (ഡൽഹി) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാദ്ധ്യമ പ്രവർത്തനത്തിൽ 50 വർഷം പൂർത്തിയാക്കിയ എൻ. അശോകനെ ആദരിച്ചു. കേരള കൗമുദി ഡൽഹി ബ്യൂറോ ചീഫ് പ്രസൂൻ എസ്. കണ്ടത്ത്, എസ്.എൻ.ഡി.പി യോഗം ഡൽഹി യൂണിയൻ ശാഖാ നേതാക്കളായ വി. ശിവൻകുട്ടി, പി.ആർ. വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു. ശ്രീനാരായണ വേൾഡ് കൗൺസിൽ ഡൽഹി ചാപ്റ്റർ ജനറൽ സെക്രട്ടറി സുജാ രാജേന്ദ്രൻ സ്വാഗതവും വനിതാ ഘടകം സെക്രട്ടറി ലതാ ആനന്ദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |