കൊച്ചി: ചോറ്റാനിക്കരയിൽ കാമുകന്റെ അക്രമത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശരീരമാസകലം പരിക്കുണ്ടെന്നും ലൈംഗികാതിക്രമം നടന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടെന്ന് സൂചന. തലച്ചോറിനേറ്റ ക്ഷതമാണ് മരണകാരണം. ഇന്നലെ കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. ഉച്ചയ്ക്കുശേഷം വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. അനൂപ് ജേക്കബ് എം.എൽ.എ ഉൾപ്പെടെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു. പ്രതിയായ തലയോലപ്പറമ്പ് സ്വദേശി അനൂപ് റിമാൻഡിലാണ്.
കഴിഞ്ഞ ശനിയാഴ്ച രാത്രി സ്വന്തം വീട്ടിൽവച്ചാണ് പോക്സോ കേസ് അതിജീവിതയായ പെൺകുട്ടി ആക്രമിക്കപ്പെട്ടത്. കാമുകന്റെ മുന്നിൽവച്ച് ഫാനിൽ കെട്ടിത്തൂങ്ങി മരിക്കാനും ശ്രമിച്ചു. ഇതിനിടെ അനൂപ് ഷാൾ മുറിച്ചപ്പോൾ താഴെ തലയടിച്ച് വീഴുകയായിരുന്നു. വഴക്കിനിടെ ചുറ്റികയ്ക്ക് അടിച്ചതായും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |