SignIn
Kerala Kaumudi Online
Friday, 19 April 2024 7.05 AM IST

മൂന്നാം നൂറു ദിനം ഇന്നു മുതൽ, 15896.03 കോടിയുടെ പദ്ധതികൾ

cm

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുരോഗതിക്ക് വേഗം കൂട്ടുന്ന 15896.03 കോടിയുടെ പദ്ധതികൾ നടപ്പാക്കാൻ സർക്കാരിന്റെ മൂന്നാം 100ദിന പരിപാടി ഇന്ന് (ഫെബ്രു-10) ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം പ്രമാണിച്ചാണിത്. പുനർഗേഹം പദ്ധതിയിൽ മുട്ടത്തറയിൽ 400 വീടുകളുടെ ശിലാസ്ഥാപനത്തോടെ നൂറുദിന പരിപാടി ഉദ്ഘാടനം ചെയ്യും.

പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങൾ നടപ്പാക്കിയതിനൊപ്പമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട മേഖലകളെ ഉൾപ്പെടുത്തി 100ദിന പരിപാടി നടപ്പാക്കുന്നത്. 15896.03 കോടിയുടെ 1284 പദ്ധതികളാണ് പരിപാടിയിലുള്ളത്. 4,33,644 തൊഴിലവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കും. പശ്ചാത്തല വികസന പദ്ധതികളും ഇതിലുണ്ട്. നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കും. അതിനായി കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതന സമൂഹമായും മാറ്റും. 100ദിനങ്ങൾക്കൊടുവിൽ നടപ്പാക്കിയ പദ്ധതികളുടെ വിവരം വെബ്സൈറ്റിലൂടെ ജനങ്ങളെ അറിയിക്കും.

100ദിന പരിപാടിയിലെ പദ്ധതികൾ

ലൈഫ് പദ്ധതിയിൽ 20,000 ഭവനങ്ങൾ

കുടുംബശ്രീ ഉത്പ്പന്നങ്ങൾ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ

ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ ഉത്പാദനവും വിതരണവും

കാർഷിക വികസനത്തിന് വയനാട് സെന്റർ ഒഫ് എക്സലൻസ്

പുനർഗേഹം പദ്ധതിയിൽ 1000 ഭവനങ്ങളുടെ താക്കോൽദാനം

500 ഏക്കർ തരിശുഭൂമിയിൽ 7 ജില്ലകളിൽ ഒരു ജില്ലക്ക് ഒരു വിള പദ്ധതി

 ഫ്ളോട്ടിംഗ് സോളാർ പ്ലാന്റുകൾക്ക് ഏകജാലക അനുമതി

ബ്രഹ്മപുരം സൗരോർജ പ്ലാന്റ് ഉദ്ഘാടനം

പാലക്കാട് നടുപ്പതി ആദിവാസി കോളനികളിൽ മൈക്രോ ഗ്രിഡ് പദ്ധതി

വ്യവസായ വകുപ്പിന്റെ ഒരു ലക്ഷം സംരംഭങ്ങളിൽ 2,80,934 തൊഴിലുകൾ

'​കി​ഫ്ബി​യോ​ട്
എ​ന്തി​നാ​ണി​ത്ര
അ​സ​ഹി​ഷ്ണു​ത​'?

തി​രു​വ​ന​ന്ത​പു​രം​:​ ​'​ആ​കാ​ശ​ ​കു​സു​മം,​ ​മ​ല​ർ​പ്പൊ​ടി​ക്കാ​ര​ന്റെ​ ​സ്വ​പ്നം​ ​എ​ന്നൊ​ക്കെ​ ​നേ​ര​ത്തെ
നി​ങ്ങ​ൾ​ ​അ​ധി​ക്ഷേ​പി​ച്ചി​ല്ലേ​?​ ​കി​ഫ്ബി​യോ​ട് ​എ​ന്തി​നാ​ണി​ത്ര​ ​അ​സ​ഹി​ഷ്ണു​ത​?​ ​കി​ഫ്ബി​ ​മു​ഖേ​ന​ ​ആ​ശു​പ​ത്രി​ക​ളും​ ​സ്കൂ​ളു​ക​ളും​ ​പാ​ല​ങ്ങ​ളും​ ​റോ​ഡു​ക​ളും​ ​സ്വ​ന്തം​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​യാ​ഥാ​ർ​ഥ്യ​മാ​യ​പ്പോ​ൾ​ ​അ​ത് ​മോ​ശ​മാ​ണെ​ന്നു​ ​പ​റ​യു​ക​യാ​ണോ,​ ​അ​വ​യു​ടെ​ ​ക്രെ​ഡി​റ്റ് ​സ്വ​ന്തം​ ​അ​ക്കൗ​ണ്ടി​ൽ​പ്പെ​ടു​ത്തു​ക​യാ​ണോ​ ​ചെ​യ്ത​തെ​ന്ന് ​പ്ര​തി​പ​ക്ഷ​ത്തെ​ ​പ്ര​മു​ഖ​രു​ൾ​പ്പെ​ടെ​ ​ഓ​ർ​ക്കു​ന്ന​ത് ​ന​ന്നാ​വും​'​-​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
കി​ഫ്ബി​ ​അ​പ്ര​സ​ക്ത​മാ​യെ​ന്ന​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​ആ​രോ​പ​ണം​ ​അ​സം​ബ​ന്ധ​മാ​ണ്.
ഖ​ജ​നാ​വി​ൽ​ ​നി​ന്നു​ള്ള​ ​നി​കു​തി​ ​വി​ഹി​തം​ ​ഉ​റ​പ്പാ​ക്കു​ന്ന​തി​ലൂ​ടെ​ ​കി​ഫ്ബി​ ​വ​ഴി​യു​ള്ള​ ​വി​ക​സന
പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​തു​ട​രും.​കി​ഫ്ബി​യും​ ​സാ​മൂ​ഹ്യ​ ​സു​ര​ക്ഷാ​ ​പെ​ൻ​ഷ​ൻ​ ​ക​മ്പ​നി​യും​ ​ക​ട​മെ​ടു​ക്കു​ന്ന​ ​തു​ക​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ക​ട​മെ​ടു​പ്പാ​യി​ ​ക​ണ​ക്കാ​ക്കു​മെ​ന്നാ​ണ് ​കേ​ന്ദ്ര​ ​നി​ല​പാ​ട്.​ ​ദേ​ശീ​യ​പാ​താ​ ​അ​തോ​റി​ട്ടി​ക്ക് 5000​ ​കോ​ടി​ ​മ​സാ​ലാ​ ​ബോ​ണ്ട് ​വ​ഴി​ ​സ​മാ​ഹ​രി​ക്കാ​ൻ​ ​റി​സ​ർ​വ് ​ബാ​ങ്ക് ​അ​നു​മ​തി​ ​ന​ൽ​കി.​ ​കി​ഫ്ബി​യു​ടെ​ ​മ​സാ​ലാ​ ​ബോ​ണ്ട് ​ഫെ​മ​ ​ലം​ഘ​ന​വും​ ​തെ​റ്റാ​യ​ ​ധ​ന​സ​മാ​ഹ​ര​ണ​വു​മാ​യി.​ ​കി​ഫ്ബി,​ ​പെ​ൻ​ഷ​ൻ​ ​ഫ​ണ്ട് ​എ​ന്നി​വ​യു​ടെ​ ​വാ​യ്പ​യി​ന​ത്തി​ൽ​ 14,000​ ​കോ​ടി​യാ​ണ് ​കേ​ര​ള​ത്തി​ന്റെ​ ​അ​നു​വ​ദ​നീ​യ​ ​ക​ട​മെ​ടു​പ്പ് ​തു​ക​യി​ൽ​ ​നി​ന്ന് ​കേ​ന്ദ്രം​ ​വെ​ട്ടി​ക്കു​റ​ച്ച​ത്.​ ​ഇ​തി​ലൂ​ടെ​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വ​ര​വ് ​-​ ​ചെ​ല​വ് ​അ​നു​മാ​ന​ങ്ങ​ളെ​ ​താ​ളം​ ​തെ​റ്റി​ക്കാ​നും​ ​സാ​മ്പ​ത്തി​ക​ ​സ്തം​ഭ​നാ​വ​സ്ഥ​ ​സൃ​ഷ്ടി​ക്കാ​നു​മാ​ണ് ​കേ​ന്ദ്രം​ ​ശ്ര​മി​ക്കു​ന്ന​ത്.​കി​ഫ്ബി​ ​വ​ഴി​യു​ള്ള ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​യു.​ഡി.​എ​ഫ് ​അം​ഗ​ങ്ങ​ളു​ടെ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​ന​ട​ക്കു​ന്നു.​ ​ഇ​തെ​ല്ലാം​ ​മ​റ​ച്ചു​വ​ച്ച് ​സ​ർ​ക്കാ​രി​നും​ ​കി​ഫ്ബി​ക്കു​മെ​തി​രെ​ ​അ​നാ​വ​ശ്യ​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തു​ക​യാ​ണെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന് ​യു.​ഡി.​എ​ഫ്
കുടപി​ടി​ക്കു​ന്നു​:​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തെ​ ​ഞെ​രു​ക്കി​ ​തോ​ല്പി​ച്ചു​ക​ള​യാ​മെ​ന്ന​ ​മ​നോ​ഭാ​വം​ ​പു​ല​ർ​ത്തു​ന്ന​ ​കേ​ന്ദ്ര​ത്തി​ന് ​കു​ട​ ​പി​ടി​ക്കു​ന്ന​ ​പ​ണി​യാ​ണ് ​യു.​ഡി.​എ​ഫ് ​ന​ട​ത്തു​ന്ന​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​സം​സ്ഥാ​ന​ ​ബ​ഡ്ജ​റ്റി​ൽ​ ​പ്ര​ഖ്യാ​പി​ച്ച​ ​ര​ണ്ട് ​രൂ​പ​ ​ഇ​ന്ധ​ന​ ​സെ​സി​നെ​തി​രെ​ ​കോ​ൺ​ഗ്ര​സ് ​മാ​ത്ര​മ​ല്ല,​ ​ബി.​ജെ.​പി​യും​ ​സ​മ​ര​ത്തി​ലു​ണ്ടെ​ന്നാ​ണ് ​വി​ചി​ത്ര​മെ​ന്നും.​ ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​കേ​ര​ള​ത്തോ​ടു​ള്ള​ ​പ​ക​ ​പോ​ക്ക​ൽ​ ​ന​യ​ങ്ങ​ളാ​ണ് ​ഇ​ന്ധ​ന​ ​സെ​സി​ന് ​നി​ർ​ബ​ന്ധി​ത​രാ​ക്കി​യ​ത്.​ ​ഇ​തൊ​ക്കെ​ ​മ​ന​സി​ലാ​ക്കു​ന്ന​ ​ജ​ന​ങ്ങ​ൾ​ ​യു.​ഡി.​എ​ഫും​ ​ബി.​ജെ.​പി​യും​ ​ചേ​ർ​ന്ന് ​ന​ട​ത്തു​ന്ന​ ​സ​മ​രം​ ​മു​ഖ​വി​ല​യ്ക്കെ​ടു​ക്കി​ല്ല.​ ​വാ​യ്പാ​ ​പ​രി​ധി​യ്ക്ക് ​പു​റ​മെ​ ​കേ​ന്ദ്ര​ ​ഗ്രാ​ന്റു​ക​ളും​ ​നി​കു​തി​ ​വി​ഹി​ത​വും​ ​വെ​ട്ടി​ക്കു​റ​ച്ചു.​ ​പെ​ട്രോ​ൾ,​ഡീ​സ​ൽ​ ​വി​ല​ ​നി​ർ​ണ്ണ​യാ​ധി​കാ​രം​ ​കു​ത്ത​ക​ക​ൾ​ക്ക് ​വി​ട്ടു​ന​ൽ​കി​യ​വ​രാ​ണ് ​ഇ​പ്പോ​ൾ​ ​സ​മ​രം​ ​ചെ​യ്യു​ന്ന​ത്.

ക​ട​ക്കെ​ണി​യി​ല്ല
2023​-24​ ​ലെ​ ​ബ​ഡ്ജ​റ്റ് ​എ​സ്റ്റി​മേ​റ്റ് ​പ്ര​കാ​രം​ ​ക​ട​ത്തി​ന്റെ​ ​വ​ള​ർ​ച്ച​ 10.21​ ​ശ​ത​മാ​ന​മാ​ണ്.​ ​ഇ​ത്
ക​ട​വ​ർ​ദ്ധ​ന​യു​ടെ​യും​ ​ക​ട​ക്കെ​ണി​യു​ടെ​യും​ ​ല​ക്ഷ​ണ​ങ്ങ​ള​ല്ല.​ഈ​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്ന​ശേ​ഷം​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​ത​ന​തു​ ​നി​കു​തി​ ​വ​രു​മാ​ന​ത്തി​ന്റെ​ ​വാ​ർ​ഷി​ക​ ​വ​ള​ർ​ച്ചാ​ ​നി​ര​ക്ക് 20​ ​ശ​ത​മാ​ന​ത്തി​ൽ​ ​കൂ​ടു​ത​ലാ​ണ്.
ക​ടം​ ​വ​ർ​ദ്ധി​പ്പി​ച്ച​തു​ ​കൊ​ണ്ടോ​ ,​നി​കു​തി​ ​പി​രി​വി​ൽ​ ​അ​ലം​ഭാ​വം​ ​കാ​ണി​ച്ച​തു​ ​കൊ​ണ്ടോ​ ​അ​ല്ല​ ​സാ​മ്പ​ത്തി​ക​ ​ഞെ​രു​ക്കം​ .​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​സ​മീ​പ​ന​ത്തി​ൽ​ ​അ​ടി​ക്ക​ടി​ ​ഉ​ണ്ടാ​കു​ന്ന​ ​പ്ര​തി​കൂ​ല​ ​മാ​റ്റ​ങ്ങ​ളാ​ണ് ​കാ​ര​ണം.​ ​ധ​ന​ക​മ്മി​ ​പ​രി​ധി​യി​ൽ​ ​യു​ക്തി​ര​ഹി​ത​മാ​യി​ ​വെ​ട്ടി​ക്കു​റ​വ് ​വ​രു​ത്തു​ക​യാ​ണ്.​ ​കി​ഫ്ബി​ ​പോ​ലു​ള്ള​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​എ​ടു​ക്കു​ന്ന​ ​വാ​യ്പ​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വാ​യ്പ​യാ​ണെ​ന്ന് ​പ്ര​ഖ്യാ​പി​ച്ചു.​ ​അ​ങ്ങ​നെ​ 3.5​ ​ശ​ത​മാ​നം​ ​വാ​യ്പാ​ ​പ​രി​ധി​ ​വീ​ണ്ടും​ ​വെ​ട്ടി​ക്കു​റ​യ്ക്കു​ന്നു.​ ​ഇ​തി​നെ​തി​രെ​ ​പ്ര​ധാ​ന​മ​ന്ത്രി,​ ​കേ​ന്ദ്ര​ ​ധ​ന​കാ​ര്യ​മ​ന്ത്രി​ ​എ​ന്നി​വ​ർ​ക്ക് ​വി​ശ​ദ​മാ​യ​ ​മെ​മ്മോ​റാ​ണ്ടം​ ​അ​യ​ച്ചി​ട്ടു​ണ്ട്.​ ​സം​സ്ഥാ​ന​ത്തി​ന് ​മു​ന്നോ​ട്ടു​ ​പോ​കാ​ൻ​ ​അ​നി​വാ​ര്യ​മാ​യ​ ​നി​കു​തി​ ​പ​രി​ഷ്കാ​ര​ങ്ങ​ൾ​ ​മാ​ത്ര​മാ​ണ് ​സ​ർ​ക്കാ​ർ​ ​ചെ​യ്തി​ട്ടു​ള്ള​ത്-​ ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.