തിരുവനന്തപുരം : കേരള സർവകലാശാലയിൽ സർക്കാരും വൈസ് ചാൻസലറും തമ്മിൽ ദിവസങ്ങളായി തുടരുന്ന തർക്കം സമവായത്തിലെത്തി, വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലുമായി അഭിപ്രായ ഐക്യത്തിലെത്തിയെന്ന് മന്ത്രി ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ അറിതിച്ചു, പ്രശ്ന പരിഹാരത്തിനായി സിൻഡിക്കേറ്റ് വിളിക്കുമെന്നും മന്ത്രി പറഞ്ഞു. സിൻഡിക്കേറ്റിന് മുമ്പായി സമവായ ചർച്ചകൾ ഉണ്ടാകാമെന്നും മന്ത്രി സൂചന നൽകി, തർക്കത്തിൽ പരിഹാരം വേണമെന്ന് വി.സി ആവശ്യപ്പെട്ടു, അതിനാൽ സിൻഡിക്കേറ്റ് വിളിക്കുന്നതിന് വി.സി തയ്യാറായി. അതേസമയം സിൻഡിക്കേറ്റ് യോഗത്തിൽ രജിസ്ട്രാർ കെ.എസ്. അനിൽകുമാർ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ല,.
നേരത്തെ സമവായ ചർച്ചകൾക്കായി മന്ത്രി ആർ. ബിന്ദുവിനെ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ ഔദ്യോഗിക വസതിയിലെത്തി കണ്ടിരുന്നു. മന്ത്രിയുടെ ക്ഷണം സ്വീകരിച്ചായിരുന്നു സന്ദർശനം. കൂടിക്കാഴ്ച അരമണിക്കോറോളം നീണ്ടു നിന്നു. വരുംദിവസങ്ങളിൽ ചാൻസലറായ ഗവർണറുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |