SignIn
Kerala Kaumudi Online
Thursday, 25 April 2024 7.29 PM IST

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: 5 വർഷത്തെ തട്ടിപ്പ് അന്വേഷിക്കും

p

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഏജന്റുമാരും ഉദ്യോഗസ്ഥരും ചേർന്ന് വ്യാ‌ജന്മാർക്കനുവദിച്ച് വിഹിതം കൊള്ളയടിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ, കഴിഞ്ഞ അഞ്ചു വർഷത്തെ തട്ടിപ്പുകൾ അന്വേഷിക്കാൻ വിജിലൻസ്.

രണ്ടു വർഷത്തെ ഇടപാടുകൾ പരിശോധിച്ചപ്പോഴേ വമ്പൻ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ദുരിതാശ്വാസ നിധി തട്ടിയെടുക്കാൻ ആസൂത്രിത ശ്രമമാണുള്ളതെന്നും തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ റവന്യൂ ഓഫീസുകളിലും അപേക്ഷകരുടെ വീടുകളിലുമടക്കം പരിശോധനകൾ തുടങ്ങിയതായും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു.ഇന്നലെ പാലക്കാട്ട് 110 അപേക്ഷകൾ പരിശോധിച്ചപ്പോൾ 30 മെഡിക്കൽ സർട്ടിഫിക്കറ്റുകളും ഒരു ഡോക്ടർ നൽകിയതാണെന്ന് കണ്ടെത്തി. മിക്ക ജില്ലകളിലും മെഡിക്കൽ സർട്ടിഫിക്കറ്റില്ലാതെയും ധനസഹായം നൽകി.

വാഹനാപകടത്തിൽ അപകട ഇൻഷ്വറൻസ് തുക കിട്ടിയവരുടെ പേരിലും ധനസഹായം തട്ടിയത് കണ്ടെത്തി.

ധനസഹായത്തിന് അപേക്ഷിച്ച് മാസങ്ങളായിട്ടും കിട്ടാതിരുന്ന രണ്ടു പേർ മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ച് വിവരം തിരക്കിയപ്പോഴാണ് ഏജന്റുമാർ പണം തട്ടിയതറിഞ്ഞത്. തുടർന്ന് അന്വേഷണത്തിന് വിജിലൻസിനെ സർക്കാർ ചുമതലപ്പെടുത്തുകയായിരുന്നു. കൊല്ലം, കോട്ടയം ജില്ലകളിലാണ് ക്രമക്കേടുകളേറെയും. ഓൺലൈൻ അപേക്ഷയിൽ മിക്ക ഓഫീസുകളിലും ഫിസിക്കൽ ഫയലുകൾ സൂക്ഷിക്കുന്നില്ല. ഇതിനാലാണ് പരിശോധനയ്ക്ക് സമയമെടുക്കുന്നത്. എല്ലാ ജില്ലകളിലും ഇന്നലെയും പരിശോധന തുടർന്നു. പുതുതായി അപേക്ഷിക്കാനോ നിലവിലെ അപേക്ഷകളിൽ പണം അനുവദിക്കാനോ തടസമുണ്ടാവില്ലെന്ന് വിജിലൻസ് അറിയിച്ചു. കളക്ടറേറ്റുകളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ സെക്‌ഷൻ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും.

.

ദു​രി​താ​ശ്വാ​സം
അ​ന​ർ​ഹർനേ​ടു​ന്ന​ത്
ത​ട​യും​ ​:​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ൽ​ ​നി​ന്നു​ള്ള​ ​സ​ഹാ​യം​ ​അ​ർ​ഹ​രാ​യ​വ​ർ​ക്ക് ​ഉ​റ​പ്പു​ ​വ​രു​ത്താ​നും,​ ​അ​ന​ർ​ഹ​ർ​ ​കൈ​പ്പ​റ്റു​ന്ന​ത് ​ത​ട​യാ​നും​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​തെ​റ്റാ​യ​ ​ഒ​രു​ ​പ്ര​വ​ണ​ത​യും​ ​അ​നു​വ​ദി​ക്ക​രു​തെ​ന്ന് ​സ​ർ​ക്കാ​രി​ന് ​നി​ർ​ബ​ന്ധ​മു​ണ്ട്.​ ​അ​തു​കൊ​ണ്ടാ​ണ് ​സ​മ​ഗ്ര​മാ​യ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​വി​ജി​ല​ൻ​സി​നെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.
ധ​ന​സ​ഹാ​യ​ ​വി​ത​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വി​ജി​ല​ൻ​സ് ​ക​ണ്ടെ​ത്തി​യ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ൽ​ ​നി​ന്ന് ​അ​ന​ർ​ഹ​ർ​ ​സ​ഹാ​യം​ ​നേ​ടി​യെ​ടു​ക്കു​ന്ന​താ​യ​ ​പ​രാ​തി​ക​ൾ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ഴാ​ണ് ​അ​ന്വേ​ഷി​ക്കാ​ൻ​ ​വി​ജി​ല​ൻ​സി​നോ​ട് ​നി​ർ​ദ്ദേ​ശി​ച്ച​ത്.​ ​പാ​വ​പ്പെ​ട്ട​ ​ജ​ന​ങ്ങ​ളു​ടെ​ ​രോ​ഗ​ ​ചി​കി​ത്സ​യ്ക്കും​ ​പ്ര​കൃ​തി​ ​ദു​ര​ന്ത​ങ്ങ​ളി​ല​ട​ക്കം​ ​ദു​രി​ത​ബാ​ധി​ത​രെ​ ​സ​ഹാ​യി​ക്കാ​നു​മു​ള്ള​താ​ണ് ​ദു​രി​താ​ശ്വാ​സ​ ​നി​ധി.​ ​അ​ന​ർ​ഹ​ർ​ക്ക് ​ധ​ന​സ​ഹാ​യം​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​ശ്ര​മി​ച്ച​വ​ർ​ക്കും​ ,​അ​തി​ന് ​കൂ​ട്ടു​നി​ന്ന​വ​ർ​ക്കു​മെ​തി​രെ​ ​ഒ​രു​ ​ദാ​ക്ഷി​ണ്യ​വു​മി​ല്ലാ​തെ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.


ദു​​​രി​​​ത​​​നി​​​ധി​​​ ​​​ത​​​ട്ടി​​​പ്പി​​​ൽ​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ
ഓ​​​ഫീ​​​സി​​​നും​​​ ​​​വീ​​​ഴ്ച​​​:​​​ ​​​വി.​​​ഡി.​​​ ​​​സ​​​തീ​​​ശൻ
പ്ര​​​ത്യേ​​​ക​​​ ​​​ലേ​​​ഖ​​​കൻ
കൊ​​​ച്ചി​​​:​​​ ​​​ദു​​​രി​​​താ​​​ശ്വാ​​​സ​​​ ​​​ഫ​​​ണ്ട് ​​​ത​​​ട്ടി​​​പ്പി​​​ൽ​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​ ​​​ഓ​​​ഫീ​​​സി​​​നും​​​ ​​​വീ​​​ഴ്ച​​​യു​​​ണ്ടാ​​​യെ​​​ന്ന് ​​​പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ​​​വി.​​​ഡി.​​​ ​​​സ​​​തീ​​​ശ​​​ൻ​​​ ​​​വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ​​​ ​​​ആ​​​രോ​​​പി​​​ച്ചു.​​​ ​​​പ്ര​​​ത്യേ​​​ക​​​ ​​​സം​​​ഘ​​​ത്തെ​​​ ​​​നി​​​യോ​​​ഗി​​​ച്ച് ​​​മു​​​ഴു​​​വ​​​ൻ​​​ ​​​ഫ​​​യ​​​ലു​​​ക​​​ളും​​​ ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം.​​​ ​​​പ്രാ​​​ഥ​​​മി​​​ക​​​ ​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ​​​ ​​​വ​​​ൻ​​​ ​​​ത​​​ട്ടി​​​പ്പാ​​​ണ് ​​​ക​​​ണ്ടെ​​​ത്തി​​​യ​​​ത്.​​​ ​​​വി​​​ല്ലേ​​​ജ് ​​​ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും​​​ ​​​ക​​​ള​​​ക്ട​​​റേ​​​റ്റു​​​ക​​​ളി​​​ലും​​​ ​​​മ​​​തി​​​യാ​​​യ​​​ ​​​പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ ​​​ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല.​​​ ​​​അ​​​പേ​​​ക്ഷ​​​ക​​​ൾ​​​ ​​​പ​​​രി​​​ശോ​​​ധി​​​ച്ച് ​​​തു​​​ക​​​ ​​​അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത് ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​ ​​​ഓ​​​ഫീ​​​സാ​​​ണ്.​​​ ​​​ഏ​​​ജ​​​ന്റു​​​മാ​​​ർ​​​ ​​​ന​​​ൽ​​​കു​​​ന്ന​​​ ​​​വ്യാ​​​ജ​​​ ​​​അ​​​പേ​​​ക്ഷ​​​ക​​​ളി​​​ലാ​​​ണ് ​​​ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ​​​രൂ​​​പ​​​ ​​​അ​​​നു​​​വ​​​ദി​​​ച്ച​​​ത്.​​​ ​​​പ്ര​​​ള​​​യ​​​ഫ​​​ണ്ടി​​​ലേ​​​തു​​​പോ​​​ലെ​​​ ​​​ദു​​​രി​​​താ​​​ശ്വാ​​​സ​​​ ​​​ഫ​​​ണ്ട് ​​​ത​​​ട്ടി​​​പ്പി​​​ൽ​​​ ​​​ഉ​​​ൾ​​​പ്പെ​​​ട്ട​​​ ​​​സി.​​​പി.​​​എ​​​മ്മു​​​കാ​​​രെ​​​ ​​​ര​​​ക്ഷി​​​ക്കാ​​​ൻ​​​ ​​​ശ്ര​​​മി​​​ച്ചാ​​​ൽ​​​ ​​​യു.​​​ഡി.​​​എ​​​ഫ് ​​​രം​​​ഗ​​​ത്തി​​​റ​​​ങ്ങു​​​മെ​​​ന്നും​​​ ​​​അ​​​ദ്ദേ​​​ഹം​​​ ​​​പ​​​റ​​​ഞ്ഞു.
നി​​​കു​​​തി​​​ക്കൊ​​​ള്ള​​​യ്‌​​​ക്കെ​​​തി​​​രാ​​​യ​​​ ​​​സ​​​മ​​​ര​​​ങ്ങ​​​ളെ​​​ ​​​അ​​​ടി​​​ച്ച​​​മ​​​ർ​​​ത്താ​​​മെ​​​ന്നു​​​ ​​​ക​​​രു​​​തേ​​​ണ്ട.​​​ ​​​അ​​​ടി​​​ച്ച​​​മ​​​ർ​​​ത്ത​​​ൽ​​​ ​​​തു​​​ട​​​ർ​​​ന്നാ​​​ൽ​​​ ​​​സ​​​മ​​​ര​​​രീ​​​തി​​​ ​​​മാ​​​റ്റേ​​​ണ്ടി​​​വ​​​രും.
രൂ​​​ക്ഷ​​​മാ​​​യ​​​ ​​​ധ​​​ന​​​പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലേ​​​ക്ക് ​​​സം​​​സ്ഥാ​​​നം​​​ ​​​കൂ​​​പ്പു​​​കു​​​ത്തു​​​ക​​​യാ​​​ണ്.​​​ ​​​ഐ.​​​ജി.​​​എ​​​സ്.​​​ടി​​​ ​​​പൂ​​​ളി​​​ൽ​​​ ​​​നി​​​ന്ന് ​​​ഒ​​​രു​​​വ​​​ർ​​​ഷം​​​ 5000​​​ ​​​കോ​​​ടി​​​ ​​​രൂ​​​പ​​​യാ​​​ണ് ​​​ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.​​​ ​​​സ​​​ർ​​​ക്കാ​​​രി​​​ന്റെ​​​ ​​​ക​​​ഴി​​​വു​​​കേ​​​ട് ​​​മ​​​റ​​​ച്ചു​​​വ​​​യ്ക്കാ​​​ൻ​​​ ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​ ​​​ത​​​ല​​​യി​​​ലേ​​​ക്ക് ​​​ഭാ​​​രം​​​ ​​​മു​​​ഴു​​​വ​​​ൻ​​​ ​​​കെ​​​ട്ടി​​​വ​​​യ്ക്കു​​​ന്ന​​​തി​​​നെ​​​തി​​​രെ​​​യു​​​ള്ള​​​ ​​​സ​​​മ​​​രം​​​ ​​​തു​​​ട​​​രു​​​മെ​​​ന്നും​​​ ​​​അ​​​ദ്ദേ​​​ഹം​​​ ​​​പ​​​റ​​​ഞ്ഞു.


സം​​​സ്ഥാ​​​ന​​​ത്ത് ​​​അ​​​ഴി​​​മ​​​തി​​​ ​​​കൊ​​​ടി​​​കു​​​ത്തി
വാ​​​ഴു​​​ന്നു​​​:​​​ ​​​കെ.​​​സു​​​ധാ​​​ക​​​രൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​ ​​​ദു​​​രി​​​താ​​​ശ്വാ​​​സ​​​ ​​​നി​​​ധി​​​യി​​​ൽ​​​ ​​​വ​​​രെ​​​ ​​​കൈ​​​യി​​​ട്ട് ​​​വാ​​​രു​​​ന്ന​​​ ​​​നി​​​ല​​​യി​​​ൽ​​​ ​​​സം​​​സ്ഥാ​​​ന​​​ത്ത് ​​​അ​​​ഴി​​​മ​​​തി​​​ ​​​കൊ​​​ടി​​​കു​​​ത്തി​​​ ​​​വാ​​​ഴു​​​ക​​​യാ​​​ണെ​​​ന്ന് ​​​കെ.​​​പി.​​​സി.​​​സി​​​ ​​​പ്ര​​​സി​​​ഡ​​​ന്റ് ​​​കെ.​​​സു​​​ധാ​​​ക​​​ര​​​ൻ​​​ ​​​എം​​​പി.​​​ ​​​ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രും​​​ ​​​അ​​​വ​​​രു​​​ടെ​​​ ​​​ബ​​​ല​​​ത്തി​​​ൽ​​​ ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ ​​​ലോ​​​ബി​​​യു​​​മാ​​​ണ് ​​​ഇ​​​തി​​​ന് ​​​പി​​​ന്നി​​​ൽ.​​​ ​​​സി.​​​പി.​​​എം​​​ ​​​നേ​​​താ​​​ക്ക​​​ൾ​​​ ​​​പ്ര​​​തി​​​ക​​​ളാ​​​യ​​​ ​​​എ​​​റ​​​ണാ​​​കു​​​ളം​​​ ​​​പ്ര​​​ള​​​യ​​​ഫ​​​ണ്ട് ​​​ത​​​ട്ടി​​​പ്പി​​​ൽ​​​ ​​​ഇ​​​ത് ​​​ബോ​​​ദ്ധ്യ​​​പ്പെ​​​ട്ട​​​താ​​​ണ്.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​അ​​​വ​​​രെ​​​യെ​​​ല്ലാം​​​ ​​​സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​ ​​​നി​​​ല​​​പാ​​​ടാ​​​ണ് ​​​സ​​​ർ​​​ക്കാ​​​രും​​​ ​​​ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യും​​​ ​​​സ്വീ​​​ക​​​രി​​​ച്ച​​​ത്.​​​ ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ​​​ല​​​ഭി​​​ക്കേ​​​ണ്ട​​​ ​​​ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ​​​ ​​​അ​​​ന​​​ർ​​​ഹ​​​ർ​​​ ​​​ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ ​​​സാ​​​ഹ​​​ച​​​ര്യം​​​ ​​​ഉ​​​ണ്ടാ​​​ക്കി​​​യ​​​ത് ​​​സ​​​ർ​​​ക്കാ​​​രാ​​​ണ്.​​​ ​​​ദു​​​രി​​​താ​​​ശ്വാ​​​സ​​​ ​​​ഫ​​​ണ്ട് ​​​ത​​​ട്ടി​​​പ്പി​​​ന് ​​​കൂ​​​ട്ടു​​​നി​​​ന്ന​​​ ​​​പ്ര​​​തി​​​ക​​​ൾ​​​ക്ക് ​​​ശി​​​ക്ഷ​​​ ​​​ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ​​​ ​​​പ്ര​​​ത്യേ​​​ക​​​ ​​​അ​​​ന്വേ​​​ഷ​​​ണ​​​ ​​​സം​​​ഘ​​​ത്തെ​​​ ​​​നി​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നും​​​ ​​​സു​​​ധാ​​​ക​​​ര​​​ൻ​​​ ​​​പ്ര​​​സ്താ​​​വ​​​ന​​​യി​​​ലൂ​​​ടെ​​​ ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ദു​​​രി​​​താ​​​ശ്വാ​​​സ​​​ ​​​ഫ​​​ണ്ട് ​​​ത​​​ട്ടി​​​പ്പ്:​​​ ​​​ജു​​​ഡീ​​​ഷ്യ​​​ൽ​​​ ​​​അ​​​ന്വേ​​​ഷ​​​ണം​​​ ​​​ന​​​ട​​​ത്ത​​​ണം​​​:​​​ ​​​കെ.​​​സു​​​രേ​​​ന്ദ്രൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​ ​​​ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി​​​യി​​​ൽ​​​ ​​​ത​​​ട്ടി​​​പ്പ് ​​​ന​​​ട​​​ത്തി​​​യെ​​​ന്ന​​​ ​​​ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ​​​ ​​​ജു​​​ഡീ​​​ഷ്യ​​​ൽ​​​ ​​​അ​​​ന്വേ​​​ഷ​​​ണം​​​ ​​​ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ​​​ബി.​​​ജെ.​​​പി.​​​സം​​​സ്ഥാ​​​ന​​​പ്ര​​​സി​​​ഡ​​​ന്റ് ​​​കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ​​​ ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
പ്ര​​​ള​​​യ​​​ഫ​​​ണ്ട് ​​​ത​​​ട്ടി​​​പ്പ് ​​​പോ​​​ലെ​​​ ​​​ദു​​​രി​​​താ​​​ശ്വാ​​​സ​​​ ​​​നി​​​ധി​​​യി​​​ലും​​​ ​​​ത​​​ട്ടി​​​പ്പ് ​​​ന​​​ട​​​ത്തു​​​ന്ന​​​ത് ​​​സി.​​​പി.​​​എ​​​മ്മി​​​ന്റെ​​​യും​​​ ​​​സ​​​ർ​​​ക്കാ​​​രി​​​ന്റെ​​​യും​​​ ​​​സ്വ​​​ന്ത​​​ക്കാ​​​രാ​​​ണ്.​​​ ​​​വി​​​ജി​​​ല​​​ൻ​​​സ് ​​​അ​​​ന്വേ​​​ഷ​​​ണം​​​ ​​​കു​​​റ്റ​​​ക്കാ​​​രെ​​​ ​​​ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​ൻ​​​ ​​​വേ​​​ണ്ടി​​​യു​​​ള്ള​​​ ​​​നാ​​​ട​​​കം​​​ ​​​മാ​​​ത്ര​​​മാ​​​ണ്.​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​പാ​​​ർ​​​ട്ടി​​​ക്കാ​​​രെ​​​ ​​​ര​​​ക്ഷി​​​ക്കാ​​​നാ​​​ണ് ​​​വി​​​ജി​​​ല​​​ൻ​​​സ് ​​​അ​​​ന്വേ​​​ഷ​​​ണം​​​ ​​​പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത്.​​​ ​​​സ​​​ർ​​​ക്കാ​​​രി​​​ന് ​​​ആ​​​ത്മാ​​​ർ​​​ത്ഥ​​​ത​​​യു​​​ണ്ടെ​​​ങ്കി​​​ൽ​​​ ​​​ജു​​​ഡീ​​​ഷ്യ​​​ൽ​​​ ​​​അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ​​​ത​​​യ്യാ​​​റാ​​​ക​​​ണം.​​​സു​​​രേ​​​ന്ദ്ര​​​ൻ​​​ ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.