SignIn
Kerala Kaumudi Online
Tuesday, 14 October 2025 2.27 PM IST

ഊഹാപോഹങ്ങൾ ആവിയായി, വിവേക് സാക്ഷി മാത്രം; സമൻസ് ലാവ്‌ലിനിൽ

Increase Font Size Decrease Font Size Print Page
p

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് സമൻസ് അയച്ചത് ലാവ്‌ലിൻ കേസിൽ സാക്ഷിയായെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഉയർന്ന ഊഹാപോഹങ്ങളെല്ലാം ഇതോടെ ആവിയായി. സമൻസ് ആയുധമാക്കി മുഖ്യമന്ത്രിക്കെതിരെ പുതിയ യുദ്ധമുഖം തുറക്കാമെന്ന് പ്രതീക്ഷിച്ച പ്രതിപക്ഷത്തിനും ഇ.ഡിയുടെ വെളിപ്പെടുത്തൽ തിരിച്ചടിയായി.

2020ൽ ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു സമൻസ്. വിവേക് വിദേശത്ത് ആയിരുന്നതിനാൽ സമൻസ് മടങ്ങി. കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ ആയതിനാൽ തുടർനടപടികൾ എടുത്തില്ലെന്നുമാണ് ഇ.ഡിയുടെ വിശദീകരണം.

വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിലാണ് വിവേക് കിരണിന് ഇ.ഡി സമൻസ് അയച്ചതെന്നായിരുന്നു നേരത്തെ പുറത്തുവന്നത്. ലാവലിൻ കേസിൽ ചിലരെ ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ മകന്റെ വിദേശ വിദ്യാഭ്യാസത്തിനായി പണം നൽകിയത് ലാവലിൻ മുൻ ഡയറക്ടറായിരുന്ന ദിലീപ് രാഹുലനാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് സമൻസ് അയച്ചത്.

വിവേക് കിരൺ ഈ സമയം യു.കെയിലായിരുന്നു. 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് ഇ.ഡിയുടെ കൊച്ചി യൂണിറ്റ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു സമൻസ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ അമ്പതാം വകുപ്പിലെ 2,3 ഉപവകുപ്പുകൾ പ്രകാരമുള്ള സമൻസ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ വിലാസത്തിലാണ് അയച്ചത്.

ലാവലിൻ കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് 2006ൽ ക്രൈം പത്രാധിപരായ നന്ദകുമാർ ഡി.ആർ.ഐയ്ക്കും ഇ.ഡിക്കും പരാതി നൽകിയത്. 15 വർഷം നടപടിയെടുക്കാതിരുന്ന ഇ.ഡി 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രംഗത്തിറങ്ങിയത്.

ഇ.​ഡി​ ​സ​മ​ൻ​സ് ​കൊ​ടു​ത്ത​ത്
ആ​രു​ടെ​ ​കൈ​യി​ൽ​:​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ.​ഡി​ ​സ​മ​ൻ​സ് ​കൊ​ടു​ത്ത​ത് ​എ​വി​ടെ​യാ​ണ്.​ ​ആ​രു​ടെ​ ​കൈ​യി​ലാ​ണ്.​ ​ആ​ർ​ക്കാ​ണ് ​അ​യ​ച്ച​തെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ചോ​ദി​ച്ചു.​ ​വാ​ർ​ത്ത​ ​ന​ൽ​കി​യ​ ​മാ​ദ്ധ്യ​മ​ത്തി​ന് ​ഇ.​ഡി​യു​മാ​യി​ ​ബ​ന്ധ​മെ​ന്താ​ണ്.​ ​പ്ര​തി​പ​ക്ഷ​നേ​താ​വ​ട​ക്കം​ ​ഉ​ട​ന​ടി​ ​പ്ര​തി​ക​രി​ച്ച​ല്ലോ.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​എ​ന്താ​ ​പ്ര​തി​ക​രി​ക്കാ​ത്ത​ത് ​എ​ന്നാ​ണ് ​ചോ​ദ്യം.​ ​നി​ങ്ങ​ൾ​ ​അ​യ​ച്ച​ ​ക​ട​ലാ​സ് ​ഇ​ങ്ങോ​ട്ട് ​താ​ ​എ​ന്ന് ​ഞാ​ൻ​ ​പ​റ​യ​ണോ.

മാ​ദ്ധ്യ​മ​ങ്ങ​ളു​ടെ​ ​സ്‌​നേ​ഹ​ ​വാ​ത്സ​ല്യ​ങ്ങ​ൾ​ ​ഏ​തെ​ല്ലാം​ ​രീ​തി​യി​ൽ​ ​അ​നു​ഭ​വി​ച്ച​താ​ണ് ​ഞാ​ൻ.​ ​അ​തൊ​ന്നും​ ​കൂ​സ​ലി​ല്ലാ​തെ​ ​നേ​രി​ട്ടു.​ ​ഇ​തൊ​ന്നും​ ​എ​ന്നെ​ ​ഏ​ശി​ല്ല.​ ​എ​ത്ര​ ​വ​ർ​ഷ​മാ​യി​ ​ഈ​ ​രീ​തി​ ​തു​ട​ർ​ന്നി​ട്ട്.​ ​ഇ​തൊ​ക്കെ​ ​ശ​രി​യാ​യ​ ​രീ​തി​യി​ൽ​ ​നേ​രി​ടാ​ൻ​ ​അ​റി​യാം.​ ​ഗൂ​ഢാ​ലോ​ച​ന​യെ​പ്പ​റ്റി​ ​പ​റ​യു​ന്നി​ല്ല.​ ​കാ​ര്യ​ങ്ങ​ൾ​ ​വ്യ​ക്ത​മാ​ക്കേ​ണ്ട​ത് ​അ​വ​രാ​ണ് ​(​ഏ​ജ​ൻ​സി​യും​ ​പ​ത്ര​വും​).

പ​ത്തു​വ​ർ​ഷ​മാ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​സ്ഥാ​ന​ത്തി​രു​ന്ന് ​ഒ​ട്ടേ​റെ​ ​അ​ഭി​മാ​ന​ക​ര​മാ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്തു.​ ​നാ​ട്ടി​ൽ​ ​എ​ന്തൊ​ക്കെ​ ​സം​ഭ​വി​ക്കു​ന്നു​ണ്ടെ​ന്ന് ​ജ​ന​ങ്ങ​ൾ​ക്ക​റി​യാം.​ ​പ​ദ്ധ​തി​ക​ളു​ടെ​ ​ക​രാ​ർ​ ​കി​ട്ടാ​ൻ​ ​പ​ലേ​ട​ത്തും​ ​നി​ശ്ചി​ത​ ​ശ​ത​മാ​നം​ ​വി​ഹി​തം​ ​ന​ൽ​ക​ണം.​ ​കേ​ര​ള​ത്തി​ൽ​ ​അ​ങ്ങ​നെ​യു​ണ്ടോ.​ ​അ​ഴി​മ​തി​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ​നി​ർ​ബ​ന്ധ​മു​ണ്ട്.​ ​ഉ​ന്ന​ത​ ​ത​ല​ത്തി​ലെ​ ​അ​ഴി​മ​തി​ ​പൂ​ർ​ണ​മാ​യി​ ​അ​വ​സാ​നി​പ്പി​ക്കാ​നാ​യി.

'​ഉ​ള്ളാ​ലെ​ ​ചി​രി​ച്ചു
അ​താ​ണ് ​രീ​തി'
ഞാ​ൻ​ ​ന​ട​ത്തി​യ​ ​രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​നം​ ​സു​താ​ര്യ​വും​ ​ക​ള​ങ്ക​ര​ഹി​ത​വു​മാ​ണെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​ക​ള​ങ്കി​ത​നാ​ക്കാ​ൻ​ ​ശ്ര​മം​ ​ന​ട​ന്ന​പ്പോ​ഴെ​ല്ലാം​ ​ശാ​ന്ത​മാ​യി​ ​പ്ര​തി​ക​രി​ച്ചി​ട്ടു​മു​ണ്ട്.​ ​ഒ​ന്നും​ ​എ​ന്നെ​ ​ബാ​ധി​ച്ചി​ട്ടി​ല്ല.​ ​ഉ​ള്ളാ​ലെ​ ​ചി​രി​ച്ച് ​പ​ല​തും​ ​കേ​ട്ടു​നി​ന്നി​ട്ടു​ണ്ട്.​ ​അ​താ​ണ് ​രീ​തി.​ ​ഒ​രു​ ​ദു​ഷ്പേ​രും​ ​എ​നി​ക്കു​ണ്ടാ​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​മ​ക്ക​ൾ​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഏ​തെ​ങ്കി​ലും​ ​വി​ധ​ത്തി​ൽ​ ​ത​ന്നെ​ ​പ്ര​യാ​സ​യ​പ്പെ​ടു​ത്താ​മെ​ന്ന് ​ക​രു​തേ​ണ്ട.

ന​​​ന​​​ഞ്ഞ​​​ ​​​പ​​​ട​​​ക്ക​​​മാ​​​യി

എ​​​ന്റെ​​​ ​​​പൊ​​​തു​​​ജീ​​​വി​​​തം​​​ ​​​ക​​​ള​​​ങ്ക​​​ര​​​ഹി​​​ത​​​മാ​​​യി​​​ ​​​കൊ​​​ണ്ടു​​​പോ​​​വാ​​​നാ​​​ണ് ​​​ശ്ര​​​മം.​​​ ​​​കു​​​ടും​​​ബം​​​ ​​​പൂ​​​ർ​​​ണ​​​മാ​​​യി​​​ ​​​അ​​​തി​​​നൊ​​​പ്പം​​​നി​​​ന്നു.​​​ ​​​ര​​​ണ്ടു​​​ ​​​മ​​​ക്ക​​​ളും​​​ ​​​അ​​​തേ​​​നി​​​ല​​​ ​​​സ്വീ​​​ക​​​രി​​​ച്ചു.​​​ ​​​എം.​​​എ.​​​ബേ​​​ബി​​​ ​​​വാ​​​ർ​​​ത്ത​​​ക​​​ൾ​​​ ​​​മു​​​ഖ​​​വി​​​ല​​​യ്ക്കെ​​​ടു​​​ത്ത് ​​​വ​​​സ്തു​​​ത​​​ക​​​ൾ​​​ ​​​മ​​​ന​​​സി​​​ലാ​​​ക്കാ​​​തെ​​​ ​​​പ്ര​​​തി​​​ക​​​രി​​​ച്ച​​​താ​​​ണ്.​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ​​​അ​​​ടു​​​ത്തി​​​ല്ലേ​​​ ​​​വ​​​ലി​​​യ​​​ ​​​ബോം​​​ബ് ​​​വ​​​രാ​​​നു​​​ണ്ടെ​​​ന്ന് ​​​ഒ​​​രാ​​​ൾ​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​ഇ​​​തൊ​​​രു​​​ ​​​ന​​​ന​​​ഞ്ഞ​​​ ​​​പ​​​ട​​​ക്ക​​​മാ​​​യി​​​പ്പോ​​​യി.​​​ ​​​ഇ​​​നി​​​യും​​​ ​​​പ​​​ല​​​തും​​​ ​​​വ​​​രു​​​മാ​​​യി​​​രി​​​ക്കും​​​-​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​പ​​​റ​​​ഞ്ഞു.

ഇ.​ഡി​ ​സ​മ​ൻ​സ്
അ​യ​ച്ചോ​യെ​ന്ന്
അ​റി​യി​ല്ല​:​ ​ബേ​ബി

ന്യൂ​ഡ​ൽ​ഹി​:​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മ​ക​ൻ​ ​വി​വേ​ക് ​കി​ര​ണി​നെ​തി​രാ​യ​ ​ഇ.​ഡി​യു​ടെ​ ​സ​മ​ൻ​സി​നെ​ക്കു​റി​ച്ചു​ള്ള​ ​പ​രാ​മ​ർ​ശ​ത്തി​ൽ​ ​നി​ല​പാ​ട് ​തി​രു​ത്തി​ ​സി.​പി.​എം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​എ​ ​ബേ​ബി.​ ​സ​മ​ൻ​സ് ​അ​യ​ച്ചോ​ ​എ​ന്ന​ ​കാ​ര്യം​ ​ത​നി​ക്ക് ​അ​റി​യി​ല്ലെ​ന്ന് ​ബേ​ബി​ ​ഇ​ന്ന​ലെ​ ​ഡ​ൽ​ഹി​യി​ൽ​ ​പ​റ​ഞ്ഞു.​ ​സ​മ​ൻ​സി​ൽ​ ​തു​ട​ർ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചി​ല്ല​ ​എ​ന്ന​തി​ന് ​അ​ർ​ത്ഥം​ ​സ​മ​ൻ​സി​ൽ​ ​ക​ഴ​മ്പി​ല്ലെ​ന്നാ​ണ്.​ ​സ​മ​ൻ​സ് ​അ​യ​ച്ചെ​ന്നു​ള്ള​ ​രീ​തി​യി​ൽ​ ​വ​ന്ന​ ​വാ​ർ​ത്ത​ ​അ​സം​ബ​ന്ധ​മാ​ണ്.​ ​സ​മ​ൻ​സ് ​അ​യ​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ​ ​അ​ത് ​തെ​ളി​യി​ക്കേ​ണ്ട​ത് ​വാ​ർ​ത്ത​ ​ന​ൽ​കി​യ​വ​രാ​ണെ​ന്നും​ ​ബേ​ബി​ ​പ​റ​ഞ്ഞു.​ ​നോ​ട്ടീ​സ് ​അ​യ​ച്ച് ​പേ​ടി​പ്പി​ക്കാ​നാ​ണ് ​നോ​ക്കി​യ​തെ​ന്നും​ ​കു​ലു​ക്ക​മി​ല്ലെ​ന്ന് ​ക​ണ്ട​തോ​ടെ​ ​ഇ.​ഡി​ ​അ​ന​ങ്ങി​യി​ല്ലെ​ന്നും​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ബേ​ബി​ ​പ​റ​ഞ്ഞി​രു​ന്നു.

ഇ​ങ്ങ​നെ​യൊ​രു​ ​പ്ര​തി​പ​ക്ഷം
ലോ​ക​ത്തു​ണ്ടോ​:​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​നി​ർ​മ്മാ​ണ​ത്തി​ൽ​ ​സ​ഹ​ക​രി​ക്കാ​തെ​ ​സ​ഭ​യി​ൽ​ ​ബ​ഹ​ളം​ ​കാ​ട്ടാ​ൻ​ ​മാ​ത്രം​ ​ശ്ര​മി​ക്കു​ന്ന​ ​ഇ​ങ്ങ​നെ​യൊ​രു​ ​പ്ര​തി​പ​ക്ഷം​ ​ലോ​ക​ത്ത് ​എ​വി​ടെ​യെ​ങ്കി​ലു​മു​ണ്ടോ​യെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​പ​രി​ഹാ​സ്യ​മാ​യ​ ​നി​ല​യി​ലാ​ണ് ​പ്ര​തി​പ​ക്ഷം.​ ​ഏ​ത് ​പ്ര​ശ്ന​ത്തി​നും​ ​സ​ഭ​യി​ൽ​ ​മ​റു​പ​ടി​ ​പ​റ​യാ​ൻ​ ​സ​ർ​ക്കാ​ർ​ ​സ​ന്ന​ദ്ധ​രാ​യി​രു​ന്നു.​ ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ത്തി​ൽ​ ​ച​ർ​ച്ച​യ്ക്ക് ​ത​യ്യാ​റു​മാ​യി​രു​ന്നു.​ ​സ​ഭ​യി​ൽ​ ​ഒ​രു​ ​പ്ര​ശ്ന​ങ്ങ​ളും​ ​ആ​വ​ശ്യ​വും​ ​ഉ​ന്ന​യി​ക്കാ​തെ​ ​പ്ര​തി​പ​ക്ഷം​ ​ബ​ഹ​ളം​ ​വ​യ്ക്കു​ക​യാ​യി​രു​ന്നു.​ ​ഭ​ര​ണ​പ​ക്ഷം​ ​സ​ഹ​ക​രി​ക്കാ​തി​രു​ന്നാ​ലോ​ ​മ​ന്ത്രി​മാ​ർ​ ​മ​റു​പ​ടി​ ​ന​ൽ​കാ​തി​രു​ന്നാ​ലോ​ ​ആ​ണ് ​സാ​ധാ​ര​ണ​ ​സ​ഭാ​ന​ട​പ​ടി​ക​ൾ​ ​അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​റു​ള്ള​ത്.​ ​പ​ക്ഷേ​ ​ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ക്കാ​തെ​ ​ബ​ഹ​ളം​ ​വ​യ്ക്കാ​നാ​ണ് ​പ്ര​തി​പ​ക്ഷം​ ​ശ്ര​മി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഗ​ൾ​ഫ്
പ​ര്യ​ട​ന​ത്തി​ന് ​അ​നു​മ​തി

​ ​സൗ​ദി​ ​യാ​ത്ര​ ​ഇ​ല്ല
തി​രു​വ​ന​ന്ത​പു​രം​:​ ​മൂ​ന്നാ​ഴ്ച​ ​നീ​ണ്ടു​ ​നി​ൽ​ക്കു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഗ​ൾ​ഫ് ​പ​ര്യ​ട​ന​ത്തി​ന് ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​അ​നു​മ​തി.​ ​എ​ന്നാ​ൽ​ ​സൗ​ദി​ ​സ​ന്ദ​ർ​ശി​ക്കാ​ൻ​ ​അ​നു​മ​തി​ ​ഇ​ല്ല.​ ​പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​വും​ ​യാ​ത്ര.​ ​മു​ഖ്യ​മ​ന്ത്രി​യും​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​നു​മു​ൾ​പ്പെ​ട്ട​ ​സം​ഘം​ ​ഇ​ന്ന് ​വൈ​കി​ട്ട് ​യാ​ത്ര​ ​തി​രി​ക്കു​മെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ 16​ന് ​ബ​ഹ്റ​നി​ൽ​ ​പ്ര​വാ​സി​ ​മ​ല​യാ​ളി​ ​സം​ഗ​മ​ത്തി​ലാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​ആ​ദ്യം​ ​പ​ങ്കെ​ടു​ക്കു​ക.​ 22​ ​ന് ​മ​സ്ക്ക​റ്റി​ലെ​ത്തും.​ 24​ ​നാ​ണ് ​അ​വി​ടെ​ ​പൊ​തു​പ​രി​പാ​ടി.​ 25​ ​ന് ​സ​ലാ​ല​യി​ലെ​ ​പ​രി​പാ​ടി​യി​ലും​ ​പ​ങ്കെ​ടു​ത്ത് 26​ ​ന് ​കൊ​ച്ചി​യി​ലെ​ത്തും.​ 28​ ​ന് ​വീ​ണ്ടും​ ​ഖ​ത്ത​റി​ലേ​ക്ക് ​പു​റ​പ്പെ​ടും.​ 30​ ​ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​തി​രി​ച്ചെ​ത്തു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ ​വീ​ണ്ടും​ ​ന​വം​ബ​ർ​ ​അ​ഞ്ചി​ന് ​കു​വൈ​റ്റി​ലെ​ത്തും.​ ​അ​വി​ടെ​ ​നി​ന്ന് ​അ​ബു​ദാ​ബി​യി​ലേ​ക്ക് ​പോ​കു​ന്ന​ ​അ​ദ്ദേ​ഹം​ ​അ​ഞ്ച് ​ദി​വ​സ​ത്തോ​ളം​ ​അ​വി​ടെ​ ​ത​ങ്ങും.​ ​മ​ക​ൻ​ ​വി​വേ​ക് ​അ​ബു​ദാ​ബി​യി​ലാ​ണ് ​ഉ​ള്ള​ത്.​ ​ഇ​പ്പോ​ഴ​ത്തെ​ ​ഷെ​ഡ്യൂ​ൾ​ ​ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ലും​ ​യാ​ത്രാ​ ​പ​രി​പാ​ടി​യി​ൽ​ ​മാ​റ്രം​ ​വ​ന്നേ​ക്കു​മെ​ന്നും​ ​സൂ​ച​ന​യു​ണ്ട്.

ബി.​ജെ.​പി​യെ​ ​സ​ഹാ​യി​ച്ച​തി​ന്
പി​ന്നി​ൽ​ ​ഇ.​ഡി
സ​മ​ൻ​സോ​:​ ​സ​തീ​ശൻ

ചാ​വ​ക്കാ​ട്:​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മ​ക​ന് ​ഇ.​ഡി​ ​സ​മ​ൻ​സ് ​ന​ൽ​കി​യി​ട്ടും​ ​അ​ത് ​മൂ​ടി​വ​ച്ച​തെ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​ചാ​വ​ക്കാ​ട് ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​മു​ഖ്യ​മ​ന്ത്രി​ ​ആ​രോ​ടും​ ​പ​റ​യാ​തെ​ ​മൂ​ടി​വ​ച്ച് ​സെ​റ്റി​ൽ​ ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​പൂ​രം​ ​ക​ല​ക്കി​യ​തി​ന്റെ​യും​ ​തൃ​ശൂ​രി​ൽ​ ​ബി.​ജെ.​പി​യെ​ ​ജ​യി​പ്പി​ക്കാ​ൻ​ ​എ​ല്ലാ​ ​സ​ഹാ​യ​വും​ ​ചെ​യ്ത് ​കൊ​ടു​ത്ത​തി​ന്റെ​യും​ ​കാ​ര​ണം​ ​ഇ.​ഡി​ ​സ​മ​ൻ​സാ​ണോ​യെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്ക​ണം.​ ​ശ​ബ​രി​മ​ല​യി​ലെ​ ​സ്വ​ർ​ണ​ ​ക​വ​ർ​ച്ച​യെ​ ​കു​റി​ച്ചും​ ​ദ്വാ​ര​പാ​ല​ക​ ​ശി​ൽ​പം​ ​കോ​ടീ​ശ്വ​ര​ന് ​വി​റ്റ​തി​നെ​ ​കു​റി​ച്ചും​ ​പ്ര​തി​പ​ക്ഷം​ ​പ​റ​ഞ്ഞ​ത് ​ശ​രി​വ​യ്ക്കു​ന്ന​ ​റി​പ്പോ​ർ​ട്ടാ​ണ് ​ദേ​വ​സ്വം​ ​വി​ജി​ല​ൻ​സ് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ന​ൽ​കി​യ​ത്.​ ​അ​ന്ന​ത്തെ​ ​ദേ​വ​സ്വം​മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​നെ​യും​ ​ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണം.

TAGS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.