SignIn
Kerala Kaumudi Online
Saturday, 28 February 2026 4.38 AM IST

നാട്ടുചികിത്സ: മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധം

Increase Font Size Decrease Font Size Print Page
p

കൊച്ചി: കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി നടത്തിയ ചില പരാമർശങ്ങൾ പൊതുജനാരോഗ്യത്തിന് ഭീഷണിയും അരാജകത്വം സൃഷ്ടിക്കുന്നതുമാണെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ (എ.എം.എ.ഐ) ആരോപിച്ചു. അംഗീകാരമില്ലാത്ത വൈദ്യന്മാരെ പ്രോത്സാഹിപ്പിക്കുന്നത് വ്യാജചികിത്സകർ നാട്ടുചികിത്സയുടെ പേരിൽ നടത്തുന്ന ചികിത്സത്തട്ടിപ്പുകൾക്ക് കാരണമാകുമെന്ന് എ.എം.എ.ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ. മനു ആർ. മംഗലത്ത്, ജില്ലാ സെക്രട്ടറി ഡോ. എലിസബത്ത് മാത്യു എന്നിവർ പറഞ്ഞു.

അംഗീകൃത യോഗ്യതയില്ലാത്തവരുടെ ചികിത്സ കേന്ദ്ര,സംസ്ഥാന നിയമങ്ങളും സുപ്രീംകോടതി വിധികളും കർശനമായി നിരോധിച്ചിട്ടുണ്ട്. ആയുർവേദത്തെ ആഗോളതലത്തിൽ ഉയർത്തിപ്പിടിക്കാൻ ഗവേഷണകേന്ദ്രം തുറക്കുമ്പോൾ നാട്ടുവൈദ്യത്തിന്റെ മറവിൽ അശാസ്ത്രീയപ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു.

TAGS: AMIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.