SignIn
Kerala Kaumudi Online
Sunday, 01 March 2026 5.09 AM IST

ഇരുട്ടിന്റെ ശക്തികളെ ചെറുക്കണം : മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം : പുരോഗമന കേരള സമൂഹത്തെ ശിഥിലീകരിക്കാൻ കച്ചകെട്ടിയിറങ്ങിയ ഇരുട്ടിന്റെ ശക്തികളെ ചെറുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാംസ്‌കാരികവകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് സമീപം നിർമ്മിക്കുന്ന അയ്യാ വൈകുണ്ഠസ്വാമി സ്‌മാരകത്തിന്റെ തറക്കല്ലിടൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യർക്കിടയിൽ വേർതിരിവില്ലാതെ സമഭാവനയുടെ സംസ്‌കാരം തെളിയുന്ന കാലം ഊട്ടിയുറപ്പിക്കണം. അയ്യാ വൈകുണ്ഠസ്വാമിയെപ്പോലുള്ളവർ പണിത അടിത്തറയിലാണ് കേരള നവോത്ഥാനം ശക്തിപ്രാപിച്ചത്. അദ്ദേഹത്തിന്റെ ആശയങ്ങൾ ഇന്നും പ്രസക്തമായി തുടരുന്നു.
കിഫ്ബി സഹായത്തോടെ 3.16 കോടി രൂപ ചെലവിലാണ് സ്മാരകം നിർമിക്കുന്നത്. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.ശിവൻകുട്ടി, അയ്യാ വൈകുണ്ഠസ്വാമി മഠാധിപതി ബാലപ്രജാപതി അടിഗളാർ, എം.എൽ.എമാരായ വി.ജോയി, കെ.ആൻസലൻ, വി.കെ.പ്രശാന്ത്, ജി.സ്റ്റീഫൻ, എം.വിൻസന്റ്, കേരള നവോത്ഥാന സമിതി ജനറൽ സെക്രട്ടറി പി.രാമഭദ്രൻ, സാംസ്‌കാരിക വകുപ്പ് അഡി.ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ.ഖോബ്രഗഡെ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ എന്നിവർ സംസാരിച്ചു.

TAGS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.