SignIn
Kerala Kaumudi Online
Saturday, 28 February 2026 4.38 AM IST

കേരളത്തിന്റെ ക്യാപ്റ്റന് തുടർച്ചയായ മൂന്നാം ഊഴം

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം: പതറാത്ത മനസും ഇടറാത്ത ചുവടുകളുമായി പ്രതിസന്ധികളിൽ കേരളത്തെ നയിച്ച പിണറായിവിജയൻ തന്നെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതു നായകൻ. ഇന്നലെ ഡൽഹിയിൽ ചേർന്ന സി.പി.എം പൊളിറ്റ് ബ്യൂറോ ഈ തീരുമാനത്തിലെത്തുമ്പോൾ,​ പിണറായി മറ്റൊരു ചരിത്രമാണ് രചിച്ചത്. മുഖ്യമന്ത്രി പദത്തിലിരുന്നു തുടർച്ചയായി രണ്ടാം തിരഞ്ഞെടുപ്പിലും മാറ്റുരയ്ക്കുന്ന ആദ്യ കമ്യൂണിസ്റ്ര് നേതാവ്. വീണ്ടുമൊരു തുടർഭരണം കിട്ടിയാൽ,​ മറ്റൊരു ഉജ്വല ചരിത്രമാവും .

പലഘട്ടങ്ങളിലായി 11 വർഷം മുഖ്യമന്ത്രി കസേരയിൽ ഇരുന്ന സി.പി.എം നേതാവ് ഇ.കെ നായനാർ ആണെങ്കിലും തുടർച്ചയായി 10 വർഷം മുഖ്യമന്ത്രി പദവി വഹിച്ച മറ്രൊരാളുമില്ല.തുടർച്ചയായി 17 വർഷം സംസ്ഥാന സി.പി.എമ്മിനെ നയിച്ച മറ്റൊരു സെക്രട്ടറിയുമില്ല.

ഓഖി,​ നിപ്പ,​ പ്രളയം ,​ കൊവിഡ്,​ വയനാട് ഉരുൾപൊട്ടൽ.... പിണറായി മുഖമന്ത്രി പദത്തിലെത്തിയ നാൾമുതൽ ഒന്നൊന്നായി പ്രതിസന്ധികൾ നേരിട്ടെങ്കിലും ഒന്നിനു മുന്നിലും കുലുങ്ങാതെ നാടിനെ നയിച്ചു.

കണ്ണൂർ പിണറായിയിൽ മാറോളി കോരന്റെയും ആലക്കാട്ട് കല്യാണിയുടെയും മകനായി 1945 മേയ് 24 ന് ജനിച്ച വിജയൻ വിദ്യാർത്ഥി സംഘടനാ ( കെ.എസ് .എഫ്)​ പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തുന്നത്. തലശ്ശേരി ബ്രണ്ണൻ കോളേജിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദ പഠനം നടത്തുമ്പോൾ കെ.എസ്.എഫ് കണ്ണൂർ ജില്ലാ സെക്രട്ടറിയായി. വൈകാതെ സംസ്ഥാന സെക്രട്ടറിയും. കെ.എസ്.എഫ് പ്രവർത്തന കാലത്ത് തന്നെ പലതവണ പൊലീസ് മർദ്ദനമേറ്റിട്ടുണ്ട്. 1964-ൽ കമ്യൂണിസ്റ്ര് പാർട്ടി അംഗത്വം.

1970-ൽ കൂത്തുപറമ്പ് അസംബ്ളി മണ്ഡലത്തിൽ നിന്ന് 25-ാം വയസിൽ നിയമസഭയിലെത്തുമ്പോൾ ഏറ്റവും പ്രായം കുറഞ്ഞ സാമാജികൻ എന്ന പദവി. 77ലും 91ലും അതേ മണ്ഡലത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടു. 1996-ൽ പയ്യന്നൂരിലും 2016,​ 2021 തിരഞ്ഞെടുപ്പുകളിൽ ധർമ്മടത്തും വിജയിയായി. 1998 മുതൽ 2015 വരെയാണ് സംസ്ഥാന സെക്രട്ടറിയായി പാർട്ടിയെ നയിച്ചത്. 2002-ൽ പൊളിറ്റ് ബ്യൂറോ അംഗവുമായി.ഇപ്പോൾ ധർമ്മടം മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.

TAGS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.