SignIn
Kerala Kaumudi Online
Monday, 07 October 2024 9.57 PM IST

CAT- 2024: ആഗസ്റ്റ് ഒന്നു മുതൽ അപേക്ഷിക്കാം

Increase Font Size Decrease Font Size Print Page
p


അഹമ്മദാബാദ്, അമൃതസർ, ബംഗളുരു, ബോധ്ഗയ, കൽക്കട്ട, ഇൻഡോർ, ജമ്മു, കാശിപ്പൂർ, കോഴിക്കോട്, ലക്‌നൗ, മുംബയ്, നാഗ്പ്പൂർ, റായ്പുർ, റാഞ്ചി, റോഹ്തക്, സമ്പൽപുർ, ഷില്ലോംഗ്, സിർമൗർ, തിരുച്ചിറപ്പള്ളി, ഉദയ്പുർ, വിശാഖപട്ടണം എന്നീ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റുകളിലേക്കും (IIM), 1200- ഓളം ബിസിനസ് സ്‌കൂളുകളിലേക്കുമുള്ള ബിരുദാനന്തര മാനേജ്മെന്റ് പ്രോഗ്രാം, എം.ബി.എ, ബിരുദാനന്തര ഡിപ്ലോമ, ഡോക്ടറൽ പ്രോഗ്രാം പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് (CAT -Common Admission Test) ആഗസ്റ്റ് ഒന്നു മുതൽ അപേക്ഷിക്കാം. 2024 സെപ്തംബർ 13 വരെ അപേക്ഷ സ്വീകരിക്കും. 170- ഓളം കേന്ദ്രങ്ങളിൽ നവംബർ 24-ന് മൂന്ന് സെഷനുകളായാണ് കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ.

സിലബസ്

.....................

CAT പരീക്ഷയിൽ 66 ചോദ്യങ്ങളുണ്ട്. 3 മാർക്ക് വീതം മൊത്തം മാർക്ക് 198. ഇതിൽ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളും, വെർബൽ എബിലിറ്റി റീഡിംഗ്, കോംപ്രിഹെൻഷൻ, ഡാറ്റ ഇന്റർപ്രെട്ടേഷൻ, ലോജിസ്റ്റിക്കൽ റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നിവയിൽ നിന്നുള്ള ചോദ്യങ്ങളുമുണ്ടാകും. രണ്ടു മണിക്കൂറാണ് പരീക്ഷ സമയം. നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

വെർബൽഎബിലിറ്റി, റീഡിംഗ് കോംപ്രിഹെൻഷൻ വിഭാഗത്തിൽ Easy to moderate ചോദ്യങ്ങളും, ഡാറ്റ ഇന്റർപ്രെറ്റേഷൻ & ലോജിക്കൽ റീസണിംഗിൽ മോഡറേറ്റ് - വിഷമം പിടിച്ചതും, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റിയിൽ വിഷമമുള്ളതുമായ ചോദ്യങ്ങളുണ്ടാകും. 66 ൽ 15 ചോദ്യങ്ങൾ മൂന്ന് വിഭാഗത്തിലുമായി മൾട്ടിപ്പിൾ ചോയ്‌സ് ഘടനയിലല്ല. ഇവയ്ക്കു നെഗറ്റീവ് മാർക്കിംഗില്ല.

യോഗ്യത

...................

50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കും, അവസാനവർഷ ബിരുദവിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് 45 ശതമാനം മാർക്ക് മതി.

പരീക്ഷാഫീസ് പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് 2500 രൂപയും മറ്റുള്ളവർക്ക് 1250 രൂപയുമാണ്. അപേക്ഷ www.iimcat.ac.in- ലൂടെ സമർപ്പിക്കാം. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ കാറ്റഗറി മാറ്റം സാദ്ധ്യമല്ല. എല്ലാ സ്ഥാപനങ്ങളിലേക്കും ഒരു അപേക്ഷ മതിയാകും. അപേക്ഷിക്കമ്പോൾ വിദ്യാർത്ഥിക്ക് അഞ്ചു പരീക്ഷ കേന്ദ്രങ്ങൾ വരെ ഓപ്ഷനായി നൽകാം. അപേക്ഷകന്റെ ഇ മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ പിന്നീട് മാറ്റാൻ അനുവദിക്കില്ല.

എങ്ങനെ തയ്യാറെടുക്കാം

..........................................
പ്രതിവർഷം ഏതാണ്ട് 2.5 ലക്ഷം വിദ്യാർത്ഥികളാണ് CAT പരീക്ഷയെഴുതുന്നത്. പരീക്ഷാ തയ്യാറെടുപ്പിന് ഇനി മൂന്നര മാസം സമയമുണ്ട്. നിരവധി ഓൺലൈൻ കോച്ചിംഗുകളും നിലവിലുണ്ട്. സിലബസ് അനുസരിച്ച് പാഠപുസ്തകങ്ങൾ കണ്ടെത്തണം. Facebook, You tube, Telegram എന്നിവയിൽ ഓൺലൈൻ പഠന പ്ലാറ്റ്‌ഫോമുകളുണ്ട്.
പെർസെന്റൈൽ അടിസ്ഥാനത്തിലാണ് CAT-ന്റെ സ്‌കോർ കണക്കാക്കുന്നത്. 9, 10 ക്ലാസ്സുകളിലെ NCERT കണക്ക് പുസ്തകങ്ങൾ പഠിക്കുന്നത് ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി പേപ്പറിന് നല്ലതാണ്. ഇവയിൽ ജ്യോമെട്രി, ആൾജിബ്ര, ട്രിഗ്നോമെട്രി, മെൻസുറേഷൻ, മോഡേൺ മാത്‌സ്, അരിത്‌മെറ്റിക്‌സ് എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. വെർബൽ എബിലിറ്റി, റീസണിംഗ് എന്നിവയ്ക്ക് ഇംഗ്ലീഷ് ഗ്രാമർ നന്നായി പഠിച്ചിരിക്കണം. പതിവായി പത്രം വായിക്കുന്നവർക്ക് റീഡിംഗ് കോംപ്രിഹെൻഷൻ എളുപ്പമായിരിക്കും.

പരീക്ഷയ്ക്ക് താഴെ കൊടുത്തിരിക്കുന്ന പുസ്തകങ്ങൾ പ്രയോജനകരമായിരിക്കും.

1. Verbal ability - How to prepare for verbal ability & Reading comprehension for CAT - by Meenakshi Upadhyay&Arun Sharma 8th Edn.
2. Data interpretation & Logical Reasoning – Gautam Puri
3. Logical Reasoning & Data interpretation for CAT - Nishit K Sinha
4. How to prepare for data interpretation for CAT - Arun Sharma
5. Quantum CAT - Arahant publications
6. High school English Grammar &Composition book - Wren & Martin
7. Word power made easy - Norman Lewis
8. Past years CAT questions - GK publications
9. A brief history of Time - Stephen Hawking
10. Cosmos - Carl Sagan
11. Seven habits of highly effective people - Stephen Covey
12. Capitalization& Freedom - Milton Friedman
13. Long walk to freedom - Nelson Mandela
14. Wings of fire - A.P.J. Abdul Kalam
15. Shantaram - David Gregory Robert
16. The time Machine - H.G. Wells
17. Three men on a boat - Jerome K. Jerome
18. Around the world in Eighty days - Jules Verne

ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്മെ​ന്റ്
ആ​ൻ​ഡ് ​കാ​റ്റ​റിം​ഗ് ​ടെ​ക്നോ​ള​ജി​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​എ.​ഐ.​സി.​ടി.​ഇ​യു​ടെ​യും​ ​ഡി.​ടി.​ഇ​യു​ടെ​യും​ ​അം​ഗീ​കാ​ര​മു​ള്ള​ ​തി​രു​വ​ല്ലം​ ​വ​ണ്ടി​ത്ത​ടം​ ​എം.​ജി​ ​കോ​ളേ​ജ് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗി​ൽ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്മെ​ന്റ് ​ആ​ൻ​ഡ് ​കാ​റ്റ​റിം​ഗ് ​ടെ​ക്നോ​ള​ജി​ ​കോ​ഴ്സി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​ഡ​യ​റ​ക്ട​ർ​ ​ഒ​ഫ് ​ടെ​ക്‌​നി​ക്ക​ൽ​ ​എ​ഡ്യു​ക്കേ​ഷ​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്സൈ​റ്റ് ​മു​ഖേ​ന​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ശേ​ഷം​ ​കോ​ളേ​ജു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ക.​ ​പ​ത്താം​ ​ക്ലാ​സാ​ണ് ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത.

സി.​യു.​ഇ.​ടി​ ​യു.​ജി
ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി​:​ ​കോ​മ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​എ​ൻ​ട്ര​ൻ​സ് ​ടെ​സ്റ്റ് ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​e​x​a​m​s.​n​t​a.​a​c.​i​n​/​C​U​E​T​-​U​G​ ​ൽ​ ​ഫ​ലം​ ​അ​റി​യാം.​ ​ജൂ​ൺ​ 30​ന് ​ഫ​ലം​ ​പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ​അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും​ ​നീ​റ്റ് ​ചോ​ദ്യ​പേ​പ്പ​ർ​ ​ചോ​ർ​ച്ച​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വി​വാ​ദ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ​ഫ​ല​പ്ര​ഖ്യാ​പ​നം​ ​വൈ​കു​ക​യാ​യി​രു​ന്നു.​ 283​ ​(​സെ​ൻ​ട്ര​ൽ,​ ​സ്റ്റേ​റ്റ്,​ ​മ​റ്റു​ള്ള​വ​)​ ​യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന് ​വേ​ണ്ടി​യാ​ണി​ത്.​ ​മെ​രി​റ്റ് ​ലി​സ്റ്റ്,​ ​പ്ര​വേ​ശ​ന​ ​കൗ​ൺ​സ​ലിം​ഗ് ​എ​ന്നി​വ​ ​സം​ബ​ന്ധി​ച്ച​ ​തീ​രു​മാ​നം​ ​അ​ത​ത് ​യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ​ ​ചു​മ​ത​ല​യാ​ണ്.
11,13,610​ ​പേ​രാ​ണ് ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​ത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: COMMON ADMISSION TEST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.