തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 1836 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 66 ദിവസത്തിന് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തിൽ താഴെ എത്തുന്നത്. കഴിഞ്ഞവർഷം ഡിസംബർ 27ന് 1636 പേർക്ക് രോഗം സ്ഥിരീകരിച്ചതാണ് മുമ്പുള്ള ഏറ്റവും കുറഞ്ഞ നിരക്ക്. ഇന്നലെ 6.01 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. 24 മണിക്കൂറിനിടെ 30,504 സാമ്പിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനിടെയുണ്ടായ നാല് മരണവും, കഴിഞ്ഞ ദിവസങ്ങളിലെ 37 മരണങ്ങളും കൂടാതെ അപ്പീൽ നൽകിയ 83 മരണങ്ങളും ഇന്നലെ പട്ടികയിലുൾപ്പെടുത്തി. 22 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.1736 പേർ സമ്പർക്കരോഗികളാണ്. 71 പേരുടെ ഉറവിടം വ്യക്തമല്ല. ഏഴു പേർ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 2988 പേർ രോഗമുക്തരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |