SignIn
Kerala Kaumudi Online
Wednesday, 08 May 2024 3.48 AM IST

സി.പി.ഐക്ക് ചെറുപ്പം വരട്ടെയെന്ന് പ്രതിനിധികൾ,​ പ്രായപരിധി മാർഗരേഖ അംഗീകരിച്ചേക്കും

p

വിജയവാഡ (ആന്ധ്ര): കരട് സംഘടനാ റിപ്പോർട്ടിലെ 'വൃദ്ധഭരണ' വിമർശനത്തിന്റെ ചുവടുപിടിച്ച് പാർട്ടിക്ക് കൂടുതൽ ചെറുപ്പം വരട്ടെയെന്ന അഭിപ്രായം സി.പി.ഐ പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി ചർച്ചയിലുയർന്നു. പാർട്ടി സമ്മേളനങ്ങൾക്ക് മുന്നോടിയായി ദേശീയ കൗൺസിൽ മുന്നോട്ടുവച്ച 75 വയസ് പ്രായപരിധി മാർഗരേഖ സംബന്ധിച്ച ഭരണഘടനാ ഭേദഗതി പാർട്ടി കോൺഗ്രസ് കാര്യമായ മാറ്റമില്ലാതെ അംഗീകരിച്ചേക്കും. ഭരണഘടനാ ഭേദഗതി സംബന്ധിച്ച കമ്മിഷൻ റിപ്പോർട്ട് ഇന്ന് പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിക്കും.

ഇതോടെ കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവും ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ കെ.ഇ. ഇസ്മായിൽ വീണ്ടും ശ്രദ്ധാകേന്ദ്രമായി. പ്രായപരിധി കടന്നിട്ടും സജീവമായി പ്രവർത്തനരംഗത്ത് തുടരുന്ന നേതാക്കൾക്ക് ഇളവുണ്ടാകുമോയെന്നതാണ് ചോദ്യം. കമ്മിഷൻ റിപ്പോർട്ട് ചർച്ച ചെയ്യുമ്പോൾ പ്രതിനിധികളിൽ നാലിൽ മൂന്ന് ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിച്ചാൽ ഒരംഗത്തിന് തുടരാനാകും.

അല്ലാതെ തന്നെ ഇസ്മായിലിന്റെ പ്രവർത്തനപാരമ്പര്യം പരിഗണിച്ചുള്ള ഇളവ് ഏതെങ്കിലും തരത്തിൽ നൽകിയേക്കുമെന്നും സൂചനയുണ്ട്. കേന്ദ്ര കൺട്രോൾ കമ്മിഷൻ അദ്ധ്യക്ഷസ്ഥാനത്തു നിന്ന് പന്ന്യൻ രവീന്ദ്രൻ ഒഴിവായാൽ പകരം ഇസ്മായിലിനെ പരിഗണിച്ചേക്കാം. പന്ന്യൻ തുടരണമെന്നും അതല്ലാതെതന്നെ ഇസ്മായിലിന് ഇളവാകാമെന്നുള്ള അഭിപ്രായങ്ങളുമുണ്ട്.

മാർഗരേഖയ്ക്കെതിരെ എതിർപ്പുകളൊന്നുമുയർന്നിട്ടില്ലെന്ന് കേന്ദ്ര സെക്രട്ടേറിയറ്റംഗങ്ങളായ അമർജിത് കൗറും അതുൽകുമാർ അൻജാനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനാവശ്യമായ കൂടുതൽ ക്രിയാത്മകമായ നിർദ്ദേശങ്ങളാണ് ഉയർന്നുവന്നത്.

പ്രായപരിധി മാർഗരേഖ പാർട്ടി ദേശീയകൗൺസിൽ അംഗീകരിച്ച് സമ്മേളനങ്ങൾക്കായി കൈമാറിയതാണെന്ന് അമർജിത് കൗർ പറഞ്ഞു. അതിനാൽ അതിൽ മാറ്റം വരുത്തേണ്ട കാര്യമില്ല. ഭരണഘടനാ ഭേദഗതിയിലൂടെ അന്തിമമായി അംഗീകരിക്കുകയാണ് വേണ്ടത്. പ്രായപരിധിയിൽ ആർക്കെങ്കിലും ഇളവ് വേണമെങ്കിൽ പാർട്ടി കോൺഗ്രസാണ് തീരുമാനിക്കേണ്ടത്. ജനറൽസെക്രട്ടറിക്ക് മാറ്റമുണ്ടാകുമോയെന്ന ചോദ്യത്തിനും അതുതന്നെയായിരുന്നു മറുപടി.

ചർച്ചയിൽ 2പേർ വീതം

സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് രണ്ടുപേർ വീതമാണ് പ്രതിനിധി ചർച്ചയിൽ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്ന് രാജാജി മാത്യു തോമസും മന്ത്രി പി.പ്രസാദുമാണ് പങ്കെടുത്തത്. കരട് രാഷ്ട്രീയപ്രമേയം, സംഘടനാ റിപ്പോർട്ട്, രാഷ്ട്രീയ വിശകലന റിപ്പോർട്ട് എന്നിവയിന്മേലാണ് ചർച്ച. ഹിന്ദി മേഖലയിൽ പാർട്ടിയുടെ സ്വാധീനമുയർത്താനാവാത്തതിന്റെ നേതൃശേഷിക്കുറവ് പ്രതിനിധിചർച്ചയിൽ വിമർശനവിധേയമായി.

വി​ഭാ​ഗീ​യ​ത​ ​വി​ദ്യാ​ർ​ത്ഥി
സം​ഘ​ട​ന​യെ​ ​ത​ള​ർ​ത്തു​ന്നു

വി​ജ​യ​വാ​ഡ​ ​(​ആ​ന്ധ്ര​)​:​ ​പാ​ർ​ട്ടി​ ​നേ​താ​ക്ക​ൾ​ക്കി​ട​യി​ലെ​ ​വി​ഭാ​ഗീ​യ​ത​ ​പ​ല​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​ന​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ത്തെ​ ​ദോ​ഷ​മാ​യി​ ​ബാ​ധി​ക്കു​ന്നു​വെ​ന്ന് ​വി​മ​ർ​ശി​ച്ച് ​സി.​പി.​ഐ​യു​ടെ​ ​ക​ര​ട് ​രാ​ഷ്ട്രീ​യ​ ​വി​ശ​ക​ല​ന​ ​റി​പ്പോ​ർ​ട്ട്.​ ​പാ​ർ​ട്ടി​ ​നേ​താ​ക്ക​ളു​ടെ​ ​വി​ഭാ​ഗീ​യ​ത​മൂ​ലം​ ​ക​ഴി​വു​ള്ള​ ​പ​ല​ ​എ.​ഐ.​എ​സ്.​എ​ഫ് ​നേ​താ​ക്ക​ളും​ ​ത​ഴ​യ​പ്പെ​ടു​ക​യാ​ണ്.​ ​ചെ​റു​പ്പ​ക്കാ​രെ​ ​പാ​ർ​ട്ടി​യി​ലേ​ക്ക് ​കൊ​ണ്ടു​വ​രാ​ൻ​ ​ഭ​യ​പ്പെ​ടു​ന്ന​തി​ലൂ​ടെ​ ​ക​ഴി​വു​ള്ള​വ​ർ​ ​ത​ഴ​യ​പ്പെ​ടു​ന്നു.​ ​ഇ​ത് ​സം​ഘ​ട​നാ​ ​വ​ള​ർ​ച്ച​യെ​യാ​ണ് ​ദോ​ഷ​ക​ര​മാ​യി​ ​ബാ​ധി​ക്കു​ന്ന​ത്.​ ​ചെ​റു​പ്പ​ക്കാ​രെ​ ​ക​മ്മ്യൂ​ണി​സ്റ്ര് ​ആ​ശ​യ​ഗ​തി​യി​ലൂ​ടെ​ ​വ​ള​ർ​ത്തി​യെ​ടു​ക്കാ​നാ​ണ് ​പാ​ർ​ട്ടി​ ​നേ​താ​ക്ക​ൾ​ ​അ​വ​രു​ടെ​ ​ഊ​ർ​ജ്ജ​വും​ ​ക​രു​ത്തും​ ​വി​നി​യോ​ഗി​ക്കേ​ണ്ട​ത്.​ ​വി​ദ്യാ​ർ​ത്ഥി,​ ​യു​വ​ജ​ന​ ​സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​കൃ​ത്യ​മാ​യി​ ​പാ​ർ​ട്ടി​ ​വി​ദ്യാ​ഭ്യാ​സ​മു​റ​പ്പാ​ക്ക​ണം.​ ​പു​തി​യ​ ​സാ​ങ്കേ​തി​ക​ ​വി​കാ​സ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ​നി​ര​ന്ത​രം​ ​സി​ല​ബ​സ് ​ന​വീ​ക​രി​ക്ക​ണം.

​ ​സി.​പി.​ഐ​ ​ക​ര​ട് ​സം​ഘ​ട​നാ​ ​റി​പ്പോ​ർ​ട്ട്
പ​ല​യി​ട​ത്തും​ ​ഓ​ഫീ​സു​കൾ
വെ​റു​തെ​ ​തു​റ​ന്നു​ ​വ​യ്ക്കു​ന്നു

സി.​പി.​ ​ശ്രീ​ഹ​ർ​ഷൻ

​ ​മു​ഴു​വ​ൻ​ ​സ​മ​യ​ ​കേ​ഡ​ർ​മാ​രു​ടെ​ ​കു​റ​വ് ​സം​ഘ​ട​നാ​വീ​ഴ്ച

വി​ജ​യ​വാ​ഡ​ ​(​ആ​ന്ധ്ര​)​:​ ​മു​ഴു​വ​ൻ​സ​മ​യ​ ​കേ​ഡ​ർ​മാ​രു​ടെ​ ​കു​റ​വ് ​പാ​ർ​ട്ടി​ക്ക് ​നേ​രി​ടേ​ണ്ടി​വ​രു​ന്നു​വെ​ന്ന് ​തു​റ​ന്ന് ​സ​മ്മ​തി​ച്ച് ​സി.​പി.​ഐ​യു​ടെ​ ​ക​ര​ട് ​സം​ഘ​ട​നാ​ ​റി​പ്പോ​ർ​ട്ട്.​ ​പ​ല​ ​ജി​ല്ലാ,​സി​റ്റി​ ​ക​മ്മി​റ്റി​ക​ളി​ലും​ ​സ​ബ് ​ഡി​വി​ഷ​നു​ക​ളി​ലും​ ​പാ​ർ​ട്ടി​ക്ക് ​മു​ഴു​വ​ൻ​സ​മ​യ​ ​കേ​ഡ​ർ​മാ​രി​ല്ല.​ ​പ​ല​യി​ട​ത്തും​ ​ഓ​ഫീ​സു​ക​ൾ​ ​വെ​റു​തെ​ ​തു​റ​ന്നു​വ​യ്ക്കു​ക​ ​മാ​ത്ര​മാ​ണ്.​ ​ഇ​ത് ​ഗു​രു​ത​ര​മാ​യ​ ​സം​ഘ​ട​നാ​വീ​ഴ്ച​യാ​ണ്.​ ​ഇ​തി​നെ​ ​മ​റി​ക​ട​ക്കാ​ൻ​ ​സം​വി​ധാ​ന​മു​ണ്ടാ​ക്ക​ണം.

കൃ​ത്യ​മാ​യ​ ​കേ​ഡ​ർ​ന​യം​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ് ​നി​ർ​ദ്ദേ​ശി​ക്ക​ണം.​ ​പാ​ർ​ട്ടി​യെ​യും​ ​ബ​ഹു​ജ​ന​ ​സം​ഘ​ട​ന​ക​ളെ​യും​ ​ശ​ക്തി​പ്പെ​ടു​ത്താ​ൻ​ ​കെ​ല്പു​ള്ള​ ​മു​ഴു​വ​ൻ​സ​മ​യ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​നി​യോ​ഗി​ക്ക​ണം.​ ​ഓ​രോ​ ​മു​ഴു​വ​ൻ​ ​സ​മ​യ​ ​പ്ര​വ​ർ​ത്ത​ക​ന്റെ​യും​ ​കു​ടും​ബ​വ​രു​മാ​ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ന​നു​സ​രി​ച്ച് ​അ​വ​രു​ടെ​ ​സാ​മ്പ​ത്തി​കാ​വ​ശ്യ​ങ്ങ​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്യാ​വു​ന്ന​ ​ത​ര​ത്തി​ലാ​വ​ണം​ ​കേ​ഡ​ർ​ ​ന​യം.​ ​ഊ​ർ​ജ്ജ​സ്വ​ല​രാ​യ​ ​ചെ​റു​പ്പ​ക്കാ​രെ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കി​ ​വ​ള​ർ​ത്തി​യെ​ടു​ക്ക​ണം.​ ​പ​ട്ടി​ക​ജാ​തി,​ ​പ​ട്ടി​ക​വ​ർ​ഗ,​ ​ന്യൂ​ന​പ​ക്ഷ,​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ക്കാ​രി​ൽ​ ​നി​ന്ന് ​വ​ർ​ഗ​ ​ബ​ഹു​ജ​ന​സം​ഘ​ട​ന​ക​ൾ​ ​കെ​ട്ടി​പ്പ​ടു​ക്കാ​നാ​വ​ശ്യ​മാ​യ​ ​കേ​ഡ​ർ​മാ​രെ​ ​പ്ര​ത്യേ​ക​ ​പ​രി​ഗ​ണ​ന​ ​ന​ൽ​കി​ ​വ​ള​ർ​ത്തി​യെ​ടു​ക്ക​ണം.

മു​ഴു​വ​ൻ​സ​മ​യ​ ​കേ​ഡ​ർ​മാ​രാ​ണ് ​പാ​ർ​ട്ടി​യു​ടെ​ ​ന​ട്ടെ​ല്ല്.​ ​അ​വ​രു​ടെ​ ​നി​ര​ന്ത​ര​ ​പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് ​ച​ല​നാ​ത്മ​ക​മാ​യ​ ​സം​ഘ​ട​ന​യെ​ ​വ​ള​ർ​ത്തി​യെ​ടു​ക്കാ​നാ​വു​ക.​ ​ബ്രാ​ഞ്ച് ​മു​ത​ൽ​ ​ഉ​യ​ർ​ന്ന​ത​ലം​ ​വ​രെ​യു​ള്ള​ ​മു​ഴു​വ​ൻ​സ​മ​യ​ ​കേ​ഡ​ർ​മാ​രാ​ണ് ​പാ​ർ​ട്ടി​യു​ടെ​ ​ന​യ​രൂ​പീ​ക​ര​ണ​ത്തി​ല​ട​ക്കം​ ​നി​ർ​ണാ​യ​ക​ ​ഇ​ട​പെ​ട​ൽ​ ​സാ​ദ്ധ്യ​മാ​ക്കാ​ൻ​ ​ഇ​ട​പെ​ടേ​ണ്ട​വ​ർ.​ ​ഇ​വ​രു​ടെ​ ​നി​സ്വാ​ർ​ത്ഥ​സേ​വ​നം​ ​പാ​ർ​ട്ടി​ ​വ​ള​ർ​ച്ച​യ്ക്ക് ​അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

വി​ദ്യാ​ർ​ത്ഥി,​ ​യു​വ​ജ​ന​ ​സം​ഘ​ട​ന​ക​ളെ​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ​മു​ൻ​ഗ​ണ​ന​ ​ന​ൽ​ക​ണം.​ ​അ​വ​രി​ൽ​ ​നി​ന്ന് ​പോ​രാ​ട്ട​ശേ​ഷി​യു​ള്ള​ ​മു​ഴു​വ​ൻ​സ​മ​യ​ ​കേ​ഡ​ർ​മാ​രെ​ ​വ​ള​ർ​ത്തി​യെ​ടു​ക്ക​ണം.​ ​ജീ​വ​നു​ള്ള​ ​പാ​ർ​ട്ടി​യു​ടെ​ ​നാ​ഡീ​ഞ​ര​മ്പും​ ​മ​ന​സും​ ​വാ​ളു​മാ​ണ് ​മു​ഴു​വ​ൻ​സ​മ​യ​ ​പ്ര​വ​ർ​ത്ത​ക​ർ.​ ​കേ​ഡ​ർ​മാ​രി​ല്ലാ​ത്ത​ത് ​കേ​ഡ​റു​ടെ​ ​കു​ഴ​പ്പ​മ​ല്ല,​ ​മ​റി​ച്ച് ​നേ​താ​ക്ക​ളു​ടെ​ ​കു​ഴ​പ്പ​മാ​ണ് ​എ​ന്ന് ​ജോ​ർ​ജി​ ​ദി​മി​ത്രോ​വ് ​പ​റ​ഞ്ഞ​ ​കാ​ര്യ​വും​ ​റി​പ്പോ​ർ​ട്ട് ​ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

വ​ർ​ഗ​സം​ഘ​ട​ന​ക​ളു​ടെ
ഓ​ഫീ​സ് ​പ​രി​താ​പ​ക​രം
പാ​ർ​ട്ടി​യു​ടെ​ ​ചി​ല​ ​വ​ർ​ഗ​ ​ബ​ഹു​ജ​ന​സം​ഘ​ട​ന​ക​ളു​ടെ​ ​ഓ​ഫീ​സു​ക​ളു​ടെ​ ​അ​വ​സ്ഥ​ ​പ​രി​താ​പ​ക​ര​മാ​ണ്.​ ​വി​വാ​ദ​ ​ക​ർ​ഷ​ക​ ​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ​ ​ന​ട​ന്ന​ ​ഐ​തി​ഹാ​സി​ക​ ​ക​ർ​ഷ​ക​ ​പ്ര​ക്ഷോ​ഭ​ത്തി​ൽ​ ​കി​സാ​ൻ,​ ​ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പ​ങ്കെ​ടു​ക്കു​ക​യും​ ​ന​ല്ല​ ​ഇ​ട​പെ​ട​ൽ​ ​ന​ട​ത്തു​ക​യു​മു​ണ്ടാ​യി.​ ​എ​ങ്കി​ലും​ ​മു​ഴു​വ​ൻ​സ​മ​യ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​അ​ഭാ​വം​ ​കാ​ര​ണം​ ​ഈ​ ​വേ​ള​യി​ൽ​ ​ചി​ല​ ​ദൗ​ർ​ബ​ല്യ​ങ്ങ​ൾ​ ​ഈ​ ​സം​ഘ​ട​ന​ക​ൾ​ക്ക് ​നേ​രി​ടേ​ണ്ടി​വ​ന്നു.

മ​റ്റ് ​നി​ർ​ദ്ദേ​ശ​ങ്ങൾ
​കേ​ന്ദ്ര​സ​ർ​ക്കാ​രും​ ​വി​വി​ധ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ളും​ ​പ്ര​ഖ്യാ​പി​ക്കു​ന്ന​ ​പ​ദ്ധ​തി​ക​ളി​ലെ​ ​വി​വേ​ച​ന​മി​ല്ലാ​താ​ക്കി​ ​എ​ല്ലാ​വ​രി​ലു​മെ​ത്തി​ക്കാ​ൻ​ ​പാ​ർ​ട്ടി​യി​ട​പെ​ട​ൽ​ ​ശ​ക്ത​മാ​ക്ക​ണം
​ജി​ല്ലാ​നേ​തൃ​ത്വ​ങ്ങ​ൾ​ ​ബ്രാ​ഞ്ചു​ക​ളു​മാ​യി​ ​ചേ​ർ​ന്ന് ​ഗു​ണ​ഭോ​ക്തൃ​ ​വി​ഭാ​ഗ​ങ്ങ​ളെ​ ​ക​ണ്ടെ​ത്തി​ ​പ​ദ്ധ​തി​യാ​നു​കൂ​ല്യ​ങ്ങ​ൾ​ ​എ​ത്തി​ക്കാ​ൻ​ ​ഇ​ട​പെ​ട​ണം.
​പ​ല​ ​രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും​ ​അ​വ​രു​ടെ​ ​വോ​ട്ടു​ബാ​ങ്കി​നെ​ ​മാ​ത്രം​ ​പ്രീ​തി​പ്പെ​ടു​ത്താ​നാ​യി​ ​പ​ദ്ധ​തി​ക​ളെ​ ​വി​വേ​ച​ന​പ​ര​മാ​യി​ ​വി​നി​യോ​ഗി​ക്കു​ന്ന​ ​സ്ഥി​തി​ ​പ​ല​ ​സം​സ്ഥാ​ന​ങ്ങ​ളി​ലു​മു​ണ്ട്.
​പ​ദ്ധ​തി​ ​വി​വ​ര​ശേ​ഖ​ര​ണം​ ​കൃ​ത്യ​മാ​ക്കി​ ​പാ​ർ​ട്ടി​യി​ട​പെ​ട​ൽ​ ​ശ​ക്ത​മാ​ക്കി​യാ​ൽ​ ​താ​ഴെ​ത്ത​ട്ടി​ൽ​ ​പു​തി​യ​ ​നേ​തൃ​നി​ര​യെ​ ​വ​ള​ർ​ത്തി​യെ​ടു​ക്കാ​നാ​വും.​ ​ശ​ക്ത​മാ​യ​ ​മ​ണ്ഡ​ല​ങ്ങ​ൾ​ ​കെ​ട്ടി​പ്പ​ടു​ക്കാ​നു​മാ​കും.

നേ​തൃ​ത്വ​ത്തി​നെ​തി​രായ
വി​മ​ർ​ശ​നം​ ​ശ​രി​വ​ച്ച് ​കാ​നം

വി​ജ​യ​വാ​ഡ​:​ ​ദേ​ശീ​യ​ ​സെ​ക്ര​ട്ട​റി​ ​ഡി.​ ​രാ​ജ​ക്കെ​തി​രാ​യ​ ​വി​മ​ർ​ശ​ന​ത്തെ​ ​പ​ര​സ്യ​മാ​യി​ ​ന്യാ​യീ​ക​രി​ച്ച് ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ.
പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ൽ​ ​ഉ​യ​ർ​ന്ന​ത് ​സ്വ​യം​ ​വി​മ​ർ​ശ​ന​മാ​ണ്.​ ​ആ​രെ​യും​ ​ല​ക്ഷ്യ​മി​ട്ടു​ള്ള​ത​ല്ല.​ ​രാ​ഷ്ട്രീ​യ​ ​ച​ർ​ച്ച​യി​ൽ​ ​ഒ​രു​ ​പാ​ർ​ട്ടി​യെ​യും​ ​പേ​രെ​ടു​ത്തു​ ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​മ​തേ​ത​ര​ ​ശ​ക്തി​ക​ൾ​ ​എ​ന്നാ​ണ് ​പ​റ​ഞ്ഞ​ത്.​ ​കോ​ൺ​ഗ്ര​സ് ​സ​ഖ്യ​ത്തെ​ക്കു​റി​ച്ചു​ള്ള​ ​ച​ർ​ച്ച​യി​ലാ​ണ് ​വി​ശ​ദീ​ക​ര​ണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.