കൽപറ്റ: സിദ്ധാർത്ഥിനെതിരെ സഹപാഠിയായ വിദ്യാർത്ഥിനി കോളേജ് അധികൃതർക്ക് പരാതി നൽകിയത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന്റെ പിറ്റേന്ന്. 20നാണ് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിക്ക് (ഐ.സി.സി) പരാതി ലഭിച്ചത്. പരാതി 20നും 26നും ചേർന്ന ഐ.സി.സി യോഗം പരിശോധിച്ചു. പരാതിയുടെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല. സിദ്ധാർത്ഥിന്റെ പെരുമാറ്റം സംബന്ധിച്ചാണ് പരാതിയെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |