തിരുവനന്തപുരം:ശ്രീനാരായണ ഗുരു സനാതന ധർമ്മത്തിന്റെ വക്താവായിരുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം
സനാതനധർമ്മം ഉൻമൂലനം ചെയ്യപ്പെടേണ്ടതാണെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയുടെ തുടർച്ചയാണെന്ന് മുൻകേന്ദ്രസഹമന്ത്രി വി.മുരളീധരൻ. പരിശുദ്ധ ഖുറാനെക്കുറിച്ചോ മറ്റേതെങ്കിലും വിശ്വാസധാരയെക്കുറിച്ചോ ഇതുപോലെ പറയാൻ മുഖ്യമന്ത്രിക്ക് തന്റേടമുണ്ടോ എന്നും ചോദിച്ചു.
ശ്രീനാരായണ ഗുരുവിനെ സനാതനധർമ്മത്തിന്റെ ശത്രുവാക്കുന്ന കമ്യൂണിസ്റ്റ് പ്രചാരവേല കേരളത്തിലെ ജനം തള്ളും. സനാതന ധർമ്മത്തിലെ ആത്യന്തികമായ സത്യത്തെ തിരിച്ചറിഞ്ഞ് ജീർണതകളെ തിരുത്തിയാണ് ഹിന്ദുസമൂഹം മുന്നോട്ടുപോയിട്ടുള്ളത്. കുമാരനാശാന്റെ സൂക്തം ഉദ്ധരിച്ചാണ് ശിവഗിരി വേദിയിൽ താൻ ഗുരുവും സനാതനധർമ്മവും തമ്മിലുള്ള ബന്ധം വിശദീകരിച്ചത്. ആശാനെക്കാൾ ഗുരുദേവനെ അറിയുന്നയാളാണോ പിണറായിയെന്നും വി.മുരളീധരൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |