തിരുവനന്തപുരം: സ്‌കൂളുകളിൽ ഉച്ചഭക്ഷണം നൽകുന്ന കേന്ദ്രപദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു. കേന്ദ്ര പദ്ധതി സംസ്ഥാനത്തിന്റേതായി അവതരിപ്പിക്കുന്നത് ലജ്ജാകരമാണ്. സ്‌കൂളുകളുടെ വികസനത്തിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന പി.എം ശ്രീപദ്ധതി രാഷ്ട്രീയം പറഞ്ഞ് സംസ്ഥാനം വേണ്ടെന്ന് വെയ്ക്കുകയാണ്. ഇതിലൂടെ വിദ്യാർത്ഥികൾക്ക് മികച്ച അടിസ്ഥാന സൗകര്യം കിട്ടാനുള്ള അവസരം ഇല്ലാതാകും. പി.എം പോഷൺ അഭിയാൻ കേന്ദ്രസർക്കാർ പദ്ധതിയാണ്. സംസ്ഥാനത്ത് 12,000 സ്‌കൂളുകളിൽ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഇതിനായി കേന്ദ്രം 12,467 കോടി രൂപ ചെലവഴിച്ചു. പദ്ധതിയുടെ പേരിൽ തട്ടിപ്പ് നടത്തുന്നത് നിർഭാഗ്യകരമാണ്. കേന്ദ്രം അവഗണിക്കുന്നുവെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സി.പി.എം ലക്ഷ്യമെന്നും കുമ്മനം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |