SignIn
Kerala Kaumudi Online
Friday, 11 September 2026 2.05 AM IST

ഐ.എ.എസ് തലപ്പത്ത് മാറ്റം: ഷർമിള മേരി വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

READ ENGLISH VERSION
ias

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് മാറ്റം. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫിനെ വനിതാ, ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്. ധനകാര്യ സെക്രട്ടറി കേശവേന്ദ്ര കുമാറാണ് പുതിയ തദ്ദേശ സെക്രട്ടറി.

പബ്ലിക് റിലേഷൻസ് സെക്രട്ടറി എസ്.ഹരികിഷോറിന് നോർക്കയുടെ അധിക ചുമതല നൽകി. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയും ലോക കേരളസഭ ഡയറക്ടറുടെ ചുമതലയും നൽകിയിട്ടുണ്ട്. വ്യവസായ- വാണിജ്യ വകുപ്പ് ഡയറക്ടറായ മിർമുഹമ്മദ് അലിയെ വ്യവസായ വികസന കോഓർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) എം.ഡിയായി നിയമിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്. ടി.വി.അനുപമ തദ്ദേശസ്വയംഭരണ സ്‌പെഷ്യൽ സെക്രട്ടറിയായി തുടരും. വേസ്റ്റ് മാനേജ്മെന്റിന്റെ അധിക ചുമതലയും നൽകി. കായിക- യുവജനക്ഷേമ വിഭാഗം ഡയറക്ടർ പി.വിഷ്ണുരാജാണ് പുതിയ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ. സ്പോർ‌ട്സ് ‌ഡയറക്ടറുടെയും സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുടെയും അധിക ചുമതലയുമുണ്ട്.

തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായ ശ്രീറാം സാംബശിവ റാവുവിനെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുടെയും സർവേ ആൻഡ് ലാൻഡ് റെക്കാഡ്സ് വകുപ്പ് ഡയറക്ടറുടെയും ചുമതല നൽകിയിട്ടുണ്ട്. വനിതാ ശിശുവികസന ഡയറക്ടറായ ഹരിത വി.കുമാറിന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ അധിക ചുമതല നൽകി.

സാമ്പത്തിക (ചെലവ്) വിഭാഗം അഡിഷണൽ സെക്രട്ടറിയായി സി.ചിത്രയെ നിയമിച്ചു. കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടറായ വി.ശ്രീറാം കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എം.ഡിയുടെ ചുമതയിൽ തുടരും. വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയിലുള്ള ആനി ജൂല തോമസിന് കെ.ടി.ഡി.എഫ്.സി എം.ഡിയുടെ അധിക ചുമതല നൽകി. ഐ.ടി മിഷൻ ഡയറക്ടർ സന്ദീപ് കുമാറിന് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റൽ സെന്ററിന്റെ പൂർണ അധിക ചുമതല നൽകി. സബിൻ ഹമീദാണ് പുതിയ ന്യൂനപക്ഷക്ഷേമ വിഭാഗം ഡയറക്ടർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA