SignIn
Kerala Kaumudi Online
Thursday, 19 February 2026 9.04 AM IST

സഹ. ജീവനക്കാർക്ക് 6% ഡി.എ.കൂട്ടി

Increase Font Size Decrease Font Size Print Page
r

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് 6%ഡി.എ.വർദ്ധിപ്പിച്ചു.ഇതോടെ അടുത്തമാസം ഡി.എ.103ശതമാനത്തിൽ നിന്ന് 109ആയി ഉയർന്നു. 2023 ജൂലായ് 1 മുതൽ ക്ഷാമബത്ത വർദ്ധനവിന് പ്രാബല്യമുണ്ടാകും.

പുതിയ ശമ്പള പരിഷ്‌കരണം നടപ്പാക്കാത്ത സംഘങ്ങളിൽ നിലവിലെ ഡി.എ. 195%ത്തിൽ നിന്ന് 204% ആക്കി വർദ്ധിപ്പിച്ചു. രണ്ടു ശമ്പള പരിഷ്‌കരണവും നടപ്പാക്കാത്ത സംഘങ്ങളിൽ നിലവിലെ ക്ഷാമബത്ത 313% എന്നത് 12% കൂട്ടി 325% ആക്കി. ഒരു ശമ്പള പരിഷ്‌കരണവും നടപ്പാക്കാത്ത സംഘങ്ങളിൽ നിലവിലെ 412% ക്ഷാമബത്ത 15% വർദ്ധിപ്പിച്ച് 427% ആക്കി.സംസ്ഥാന സർക്കാർ ജീവനക്കാർക്കു ക്ഷാമബത്ത അനുവദിക്കുന്നതിന് അനുസൃതമായി സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അനുവദിക്കുമെന്നു വ്യക്തമാക്കിയിരുന്നു.

TAGS: DA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY