SignIn
Kerala Kaumudi Online
Wednesday, 13 May 2026 5.31 AM IST

അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

Increase Font Size Decrease Font Size Print Page
irfana

മലപ്പുറം: തിരൂരിൽ മാതാവും ഒന്നര വയസുകാരൻ മകനും സ്വന്തം വീട്ടിലെ കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏഴൂർ സ്വദേശിനി ഇർഫാന (30), മകൻ അമാൻ മാലിക്ക് (2) എന്നിവരാണ് മരിച്ചത്. യുവതി കുഞ്ഞുമായി കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് വിവരം. കോഴിക്കോട് സ്വദേശിയായ ഭർത്താവ് റാഫി വിദേശത്താണ്. ഇർഫാനയുടെ പിതാവ് പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം നടന്നത്. യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.

ഇർഫാനയുടെ മാതാവ് നാല് മാസം മുൻപ് മരണപ്പെട്ടിരുന്നു. ഇതിൽ കടുത്ത മനോവിഷമത്തിലായിരുന്നു യുവതിയെന്നാണ് പൊലീസ് പറയുന്നത്. തിരൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

TAGS: CASE DIARY, IRFANA, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY