SignIn
Kerala Kaumudi Online
Thursday, 14 May 2026 7.09 AM IST

ഇത്തിരിക്കുഞ്ഞൻ പറക്കും മൈക്രോചിപ്പ്

Increase Font Size Decrease Font Size Print Page
Add as a preferred source on Google
pic

വാഷിംഗ്ടൺ: മനുഷ്യ നിർമ്മിതമായ പറക്കാൻ കഴിയുന്ന ലോകത്തെ ഏറ്റവും ചെറിയ വസ്തു.... അതാണ്, മൈക്രോഫ്ലൈയർ എന്നറിയപ്പെടുന്ന ഒരു പറക്കും മൈക്രോചിപ്പ്. ഒരു കടുകുമണിയോളം മാത്രം വലിപ്പമുള്ള ഈ വസ്തു അത്ര നിസാരമായ ഒന്നല്ല. അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ മൈക്രോചിപ്പ് വികസിപ്പിച്ചത്. ഒരു മണൽത്തരിയോളം മാത്രമാണ് ചിപ്പിന്റെ വലിപ്പം. അതായത്, ഒരു സാധാരണ ഉറുമ്പിനേക്കാളും ചെറുത്. !

മോട്ടറോ എഞ്ചിനോ ഒന്നും ഇല്ലെങ്കിലും ഹെലികോപ്ടറുകളിലേതുപോലുള്ള സവിശേഷമായ പ്രൊപ്പല്ലർ ആണ് ഈ മൈക്രോചിപ്പിനെ പറക്കാൻ സഹായിക്കുന്നത്. കാറ്റിന്റെ സഹായത്തോടെയാണ് മൈക്രോചിപ്പിന് പറക്കാൻ സാധിക്കുന്നത്. ഹെലികോപ്ടർ വായുവിൽ സഞ്ചരിക്കുന്നത് എങ്ങനെയാണോ അതുപോലെയാണ് ഈ മൈക്രോചിപ്പിന്റെയും സഞ്ചാരം.

വായു മലിനീകരണം, വായുവിലൂടെ പകരുന്ന രോഗങ്ങൾ തുടങ്ങിയ നിരീക്ഷിക്കാൻ ഈ ഇത്തിരിക്കുഞ്ഞൻ മൈക്രോചിപ്പിന് കഴിയും. തീരെ ചെറിയ സെൻസറുകൾ, പവർ സപ്ലൈകൾ, വയർലെസ് കമ്മ്യൂണിക്കേഷൻ ആന്റിന, മെമ്മറി ഡേറ്റ എന്നിവയാണ് മൈക്രോചിപ്പിനുള്ളത്.

ഉയരത്തിൽ നിന്ന് താഴേക്ക് കറങ്ങി വീഴുന്ന ഒരു മേപ്പിൾ ഇലയോടാണ് പറക്കും മൈക്രോചിപ്പിന്റെ ചലനത്തെ ഗവേഷകർ താരതമ്യപ്പെടുത്തുന്നത്. വിവിധ ഇനം ചെടികളുടെ വിത്തുകൾ വായുവിലൂടെ പറന്നുനടക്കുന്നത് പഠനവിധേയമാക്കിയ ശേഷമാണ് പറക്കും മൈക്രോചിപ്പിന്റെ രൂപകല്പന ഗവേഷകർ തയാറാക്കിയത്.

Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360