തൃശൂർ: തന്നെ കൂടെ നിന്ന് തോൽപ്പിച്ച കോൺഗ്രസ് നേതാക്കളാണ് സഹോദരൻ കെ. മുരളീധരനെ ഒളിച്ചിരുന്ന് വീഴ്‌ത്തിയതെന്ന് ബി.ജെ.പി നേതാവ് പത്മജ വേണുഗോപാൽ പറഞ്ഞു. ആ നേതാക്കളുടെ പേര് പറയാൻ പോലും താൽപര്യമില്ലെന്നും 'ടി.എൻ.പ്രതാപനെയും കൂട്ടരെയുമാണോ ഉദ്ദേശിച്ചത്" എന്ന ചോദ്യത്തിന് പത്മജ മറുപടി പറഞ്ഞു.
നെഞ്ച് പൊട്ടിയാണ് കോൺഗ്രസ് വിട്ടത്. തീരുമാനം തെറ്റിയില്ലെന്ന സന്തോഷമുണ്ട്. തൃശൂരിൽ സ്ഥാനാർത്ഥിയായി വരുമ്പോൾ സഹോദരന് മുന്നറിയിപ്പ് കൊടുത്തിരുന്നു. പദവികളിലുള്ള നേതാക്കളടങ്ങുന്ന കൂട്ടുകെട്ടാണ് കോൺഗ്രസിന്റെ ശാപം. കേരളത്തിൽ ഇനിയും താമര വിരിയും. മുരളീധരനെ ബി.ജെ.പിയിൽ കൊണ്ടുവരാൻ മദ്ധ്യസ്ഥയാകുമോ എന്ന ചോദ്യത്തിന് 'ബുദ്ധിയും വിവരവുമുള്ളയാളാണ്, ക്ഷണിക്കേണ്ട ആവശ്യമില്ല" എന്നായിരുന്നു പ്രതികരണം. പദവിക്കായുള്ള സമ്മർദ്ദമായി രാഷ്ട്രീയ പ്രവർത്തനം നിറുത്തുമെന്ന് പറയാൻ മാത്രം ചീപ്പല്ല മുരളീധരൻ. സുരേഷ് ഗോപിയുടെ ജയത്തിൽ ഡീലില്ലെന്നും പത്മജ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |