
കയ്പമംഗലം: ഒരാൾ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിയിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് മുക്കാൽ മണിക്കൂറോളം നിറുത്തിവെച്ചു. എടത്തിരുത്തി പന്ത്രണ്ടാംവാർഡ് ചാമക്കാല ഗവ.മാപ്പിള സ്‌കൂളിലെ ഒന്നാം നമ്പർ ബൂത്തിലാണ് വോട്ടിംഗ് വൈകിയത്. റിട്ടേണിംഗ് ഓഫീസർ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ചു. പരാതി ഉയരുന്നതു വരെ 246പേരാണ് വോട്ട് ചെയ്തത്. എന്നാൽ, മെഷീനിൽ 247വോട്ടാണ് കാണിച്ചത്. അവസാനം വോട്ട് ചെയ്ത ആൾ ബീപ് ശബ്ദം വന്നില്ലെന്ന് പരാതി ഉന്നയിച്ചതിനാൽ ഇയാളെ രണ്ടാമതും വോട്ടുചെയ്യാൻ അനുവദിച്ചു. ഇയാളുടെ രണ്ട് വോട്ടും മെഷീൻ രേഖപ്പെടുത്തി. സംഭവം ഓഫീസർ ഡയറിയിൽ റെക്കാഡ് ചെയ്യുമെന്നും ആവശ്യമെങ്കിൽ റീ പോളിംഗ് നടത്താമെന്നും അറിയിച്ചതോടെ പ്രശ്‌നം അവസാനിച്ചു.
ഇരട്ട വോട്ട്: യുവാവ് അറസ്റ്റിൽ
ഷൊർണൂർ കുളപ്പുള്ളിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വടക്കാഞ്ചേരി നഗരസഭയിലെ മങ്കരയിൽ വോട്ട് ചെയ്യാനെത്തിയ യുവാവ് പിടിയിൽ. മങ്കര തരുപീടികയിൽ അൻവറിനെയാണ് (27) പോളിംഗ് ഓഫീസർ പൊലീസിൽ ഏൽപ്പിച്ചത്. 20ാം ഡിവിഷനിൽ വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഓഫീസർ കൈയിലെ മഷി കണ്ടെത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |