പാലക്കാട്: കരിമ്പയിൽ തേനീച്ചയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളിയായ ഇടക്കുറുശി തമ്പുരാൻചോല പറപ്പള്ളി വീട്ടിൽ പി.കെ.രാജപ്പൻ (65) മരിച്ചു. ഇന്നലെ രാവിലെ ഏഴരയോടെ മരുതുംകാട് തേനമല എസ്റ്റേറ്റിലാണ് സംഭവം.
കൂടിളകി വന്ന തേനീച്ചക്കൂട്ടം രാജപ്പനെ ആക്രമിക്കുകയായിരുന്നു. തലയ്ക്കും മറ്റ് ശരീര ഭാഗങ്ങളിലും കുത്തേറ്റ് അബോധാവസ്ഥയിലായ രാജപ്പനെ മറ്റു തൊഴിലാളികൾ അടുത്തുള്ള സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒപ്പമുണ്ടായിരുന്ന കരിമ്പ പുതുക്കാട് മുണ്ടപ്ലാമൂട്ടിൽ എം.ജി.ജോഷിക്കും തേനീച്ചയുടെ കുത്തേറ്റു. ജോഷിയുടെ പരിക്ക് ഗുരുതരമല്ല. രാജപ്പന്റെ ഭാര്യ: കുമാരി. മക്കൾ: രാജിമോൻ, രമ്യ. മരുമക്കൾ: ഹരിസുതൻ, രജിത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |