പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. മീനാക്ഷിപുരം സർക്കാർ ആദിവാസി ഉന്നതിയിൽ താമസിക്കുന്ന പാർത്ഥിപൻ - സംഗീത ദമ്പതികളുടെ മകളാണ് മരിച്ചത്. കുഞ്ഞിന് മുലപ്പാൽ നൽകുന്നതിനിടെ അനക്കമില്ലെന്ന് കണ്ടതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്ക് മരണം സംഭവിച്ചു.
കുഞ്ഞിന് പോഷകാഹാര കുറവുണ്ടായിരുന്നുവെന്ന് സംഗീത പറഞ്ഞു. കൂടാതെ ഗർഭിണികൾക്ക് പ്രതിമാസം നൽകുന്ന രണ്ടായിരം രൂപയുടെ സഹായം ലഭിച്ചില്ലെന്നും ദമ്പതികൾ ആരോപിച്ചു. ദമ്പതികളുടെ ആദ്യ കുഞ്ഞും ഇതേ രീതിയിൽ മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |