കൊടുങ്ങല്ലൂർ: അഴീക്കോട് മേനോൻ ബസാറിൽ രണ്ടര വയസുകാരി തോട്ടിൽ വീണ് മരിച്ചു. എടവിലങ്ങ് വള്ളോംപറമ്പത്ത് പണിക്കശേരി ശരത് നമിത ദമ്പതികളുടെ രണ്ടര വയസുള്ള മകൾ ദിയയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴോടെ കുട്ടിയുടെ അമ്മയുടെ വീടായ മേനോൻ ബസാർ കണ്ണേര്‍ ചാലിലുള്ള വീട്ടിലായിരുന്നു അപകടം.
അമ്മ നമിത ജോലി കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ അമ്മൂമ്മയുമായി കുട്ടി ഫോണിൽ കളിച്ചു കൊണ്ടിരിക്കുന്നതാണ് കണ്ടത്. ഇതിനിടയിൽ വീടിന്റെ പിറകിലുള്ള നിറഞ്ഞുകവിഞ്ഞ തോടിനരികിലേക്ക് കുട്ടി തനിയെ പോയതായി കരുതുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് തോട്ടിൽ കിടക്കുന്നതായി കണ്ടത്. ഉടനെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |