SignIn
Kerala Kaumudi Online
Thursday, 18 July 2024 6.32 AM IST

ഇക്കൊല്ലം 16 നാലുവർഷ ബിരുദ കോഴ്സുകളുമായി കേരള വാഴ്സിറ്റി

p

തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ 16 വിഷയങ്ങളിൽ നാലുവർഷ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദ കോഴ്സുകൾ ഇക്കൊല്ലം മുതൽ ആരംഭിക്കും. കഴിഞ്ഞ വർഷം പൊളി​റ്റിക്കൽ സയൻസിൽ ഒരു കോഴ്സ് തുടങ്ങിയിരുന്നു. സിൻഡിക്കേറ്റ് തീരുമാനപ്രകാരമാണിത്.

മേജർ വിഷയങ്ങളായി മലയാളം- കേരള പഠനം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ഹിസ്​റ്ററി, ഇക്കണോമിക്സ്, പൊളി​റ്റിക്സ്, ഇന്റർനാഷണൽ റിലേഷൻസ്, ഫിസിക്സ് കെമിസ്ട്രി, ബയോളജി, ജിയോളജി, കമ്പ്യൂട്ടർ സയൻസ്, ബി.ബി.എ, സൈക്കോളജി, മാത്തമാ​റ്റിക്സ്, ബികോം എന്നിവയാണ് ആദ്യ ഘട്ടത്തിലുണ്ടാവുക. ഇതിൽ താത്പര്യമുള്ള വിഷയം ആദ്യ വർഷാവസാനം വിദ്യാർത്ഥിക്ക് മേജർ ആയി തിരഞ്ഞെടുക്കാം.

ഡേ​റ്റാ സയൻസ്, ഡേറ്റാ അനലി​റ്റിക്സ്, അപ്രൂവ്ഡ് ലിംഗ്വിസ്​റ്റിക്സ്, സൈബർ സെക്യൂരി​റ്റി, സപ്ലൈ ചെയിൻ, ബയോ ഡൈവേഴ്സി​റ്റി, നാനോ സയൻസ്, ബയോ ടെക്‌നോളജി, ടെക്‌നോളജി, ബയോ കെമിസ്ട്രി, ക്ലൈമ​റ്റ് ചേഞ്ച്, ഫംഗ്ഷണൽ മെ​റ്റീരിയൽസ്, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി അൻപതിലധികം വിഷയങ്ങൾ മൈനർ ആയി പഠിക്കാം. മൈനർ വിഷയത്തിൽ നിശ്ചിത ക്രെഡിറ്ര് നേടിയാൽ അതിൽ പി.ജിയും ഗവേഷണവും നടത്താം.

സമർത്ഥർക്ക് ഒന്നിലധികം വിഷയങ്ങളിൽ കോഴ്സുകൾ പഠിക്കാം. ഓൺലൈൻ കോഴ്സുകൾ, നൈപുണ്യ വികസന കോഴ്സുകൾ, ഇന്റേൺഷിപ്പ്, റിസർച്ച് പ്രോജക്ട് എന്നിവയും പാഠ്യപദ്ധതിയിലുണ്ട്. പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. വിവരങ്ങൾക്ക് www.keralauniversity.ac.in. ഇ-മെയിൽ cugs@keralauniversity.ac.in, ഫോൺ-9847314237, 7994402453

മൂന്നാം വർഷം

ഡിഗ്രി കിട്ടും

നാലുവർഷ കോഴ്സാണെങ്കിലും മൂന്നു വർഷം കൊണ്ട് നിശ്ചിത ക്രെഡിറ്റ് നേടി പഠനം അവസാനിപ്പിച്ചാൽ ബിരുദം ലഭിക്കും.

മൂന്നു വർഷം കൊണ്ട് 75% ക്രെഡിറ്റ് നേടുന്നവർക്ക് നാലാംവർഷം തുടർന്ന് പഠിക്കാം. ഇവർക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം കിട്ടും.

ഇവർക്ക് ബിരുദാനന്തര ബിരുദമില്ലെങ്കിലും നെറ്ര് യോഗ്യത നേടി നേരിട്ട് ഗവേഷണം നടത്താനുള്ള സൗകര്യമുണ്ടാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEGREE COURSE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.