ഓയൂർ: പഴയ കെട്ടിടം പുതുക്കിപ്പണിയുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീണ് യുവാവ് മരിച്ചു. വർക്കല അയിരൂർ കായൽപുരം ഈഞ്ചയിൽ കോണത്ത് വീട്ടിൽ ചന്ദ്രന്റെ മകൻ സി. വിനീതാണ് (33) മരിച്ചത്.
ഇന്നലെ രാവിലെ 9.30 ഓടെ വട്ടപ്പാറ പുലിക്കുടി റഷീദ മൻസിലിൽ മാലിക്കിന്റെ വീട്ടിലായിരുന്നു അപകടം. ആറ്റൂർകോണം പുതുശേരി സ്വദേശി അനന്തു വിജയനാണ് കരാറെടുത്തിരുന്നത്. പഴയവീട് ഭാഗികമായി പൊളിച്ച് കട്ടകെട്ടിയതിന് മുകളിൽ സൺഷെയ്ഡ് വാർക്കാൻ തട്ടടിക്കുന്നതിനിടെ പഴയ കെട്ടിടത്തിന് മുകളിലെ പാരപ്പറ്റ് ഭിത്തി വിനീതിന് മുകളിലേയ്ക്ക് വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ വിനീതിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൂയപ്പള്ളി പൊലീസ് മേൽ നടപടി സ്വീകരിച്ചു. ഭാര്യ: സുജിത. മക്കൾ: സഞ്ജയ്, വിവേക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |