ഗാംഗ്‌ടോക്ക്: സിക്കിമിൽ വാഹനാപകടത്തിൽ നാല് സൈനികർ വീരമൃത്യു വരിച്ചു. പശ്ചിമ ബംഗാളിലെ പെദോംഗിൽ നിന്ന് സിക്കിമിലെ സുലുക്കിലേക്ക് പുറപ്പെട്ടതായിരുന്നു ഇവർ. സിക്കിമിലെ പാക്‌യോംഗ് ജില്ലയിലെ സിൽക്ക് റൂട്ടിലായിരുന്നു അപകടം.
ഡ്രൈവര്‍ പ്രദീപ് പട്ടേല്‍ ( മദ്ധ്യപ്രദേശ് ), ക്രാഫ്റ്റ്‌സ്മാന്‍ ഡബ്ല്യൂ പീറ്റര്‍ ( മണിപ്പുര്‍ ), നായിക് ഗുര്‍സേവ് സിംഗ് ( ഹരിയാന ), സുബേദാര്‍ കെ തങ്കപാണ്ടി ( തമിഴ്‌നാട് ) എന്നിവരാണ് അപകടത്തില്‍ വീരമൃത്യു വരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ബിനാഗുഡി യൂണിറ്റില്‍നിന്നുള്ളവരാണ് ഇവര്‍.
റോഡിൽ നിന്ന് തെന്നി നീങ്ങിയ വാഹനം 700 - 800 അടി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. റെനോക്ക് - റോംഗ്‌ലി സംസ്ഥാനപാതയിൽ ദാലോപ്‌ചന്ദ് ദാരയ്‌ക്ക് സമീപമായിരുന്നു അപകടം നടന്നതെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |