തൃശൂർ : ഈസ്റ്റർ ദിനത്തിൽ ദേവാലയങ്ങളിൽ നടന്ന പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ പുത്തൻപള്ളിയിലും ലൂർദ്ദ് പള്ളിയിലും ഒല്ലൂർ മേരിമാതാ കത്തോലിക്ക പള്ളിയിലും നടന്ന കുർബാനയിൽ സുരേഷ് ഗോപി പങ്കെടുത്തു. തൃശൂർ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തുമായി മധുരം പങ്കുവച്ചശേഷം വിശ്വാസികളോടൊപ്പം ചടങ്ങുകളിൽ പങ്കാളിയായി. വിശ്വാസികൾക്ക് ഈസ്റ്റർദിന സന്ദേശം നൽകിയതിന് ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. സമാധാനത്തിന്റേയും പ്രത്യാശയുടേയും ദിനമാണ് ഈസ്റ്റർ എന്നും സുരേഷ് ഗോപി ഈസ്റ്റർ ദിനത്തിൽ വന്നതിൽ സന്തോഷമുണ്ടെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. പുത്തൻ പള്ളിയിലാണ് സുരേഷ് ഗോപി ആദ്യം എത്തിയത്. പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമാണ് ഒല്ലൂരിലെ മേരിമാതാ പള്ളിയിലേക്ക് തിരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |