കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൽ പബ്ലിക് പോളിസി, പ്ലാനിംഗ് രംഗങ്ങളിൽ പ്രൊഫഷണലുകളാകാൻ ആഗ്രഹിക്കുന്നവർക്ക് സ്റ്റുഡന്റ് ഇന്റേൺഷിപ്പിന് അവസരം.
യോഗ്യത:
രാജ്യത്തെ അംഗീകൃത സർവകലാശാല/ ഗവേഷണ സ്ഥാപനങ്ങൾ/ കോളേജുകളിൽ അവസാന വർഷ/ സെമസ്റ്റർ ബിരുദാനന്തര ബിരുദക്കാർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ പി.എച്ച്ഡി ചെയ്തുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. സോഷ്യോളജി, ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, ഡെവലപ്മെന്റ് സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്സ്, കോമേഴ്സ്, ഡെമോഗ്രഫി, ഫിഷറീസ്, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, എൻവയൺമെന്റൽ സയൻസ്, എഡ്യുക്കേഷൻ, സോഷ്യൽ വർക്ക്, പൊളിറ്റിക്കൽ സയൻസ്, നിയമം, പബ്ലിക് പോളിസി എന്നിവയാണ് ബിരുദാനന്തര ബിരുദ/ പി.എച്ച്ഡി വിഷയങ്ങൾ.
മേഖലകൾ: 19 മേഖലകളിലാണ് ഇന്റേൺഷിപ്പിന് അവസരം. അഗ്രിക്കൾച്ചർ & അലൈഡ് ആക്ടിവിറ്റീസ്, കോ-ഓപ്പറേറ്റീവ്സ്, ഡി സെൻട്രലൈേഷൻ & ഗുഡ് ഗവേണൻസ്, ഡെമോഗ്രഫി & കെയർ ഇക്കോണമി, ഡിസാസ്റ്റർ മാനേജ്മെന്റ്, എഡ്യുക്കേഷൻ & നോളജ് ഇക്കോണമി, എൻവയൺമെന്റ് & ക്ലൈമറ്റ് ചേയ്ഞ്ച്, ഫിസ്കൽ സ്റ്റേറ്റ് ഒഫ് ദ ഇക്കോണമി & റവന്യു മൊബലൈസേഷൻ, ഹെൽത്ത് & ന്യുട്രീഷ്യൻ, ഇൻഡസ്ട്രി ഇന്നൊവേഷൻ & ഇൻഫ്രാസ്ട്രക്ചർ, ഐ.ടി, ടൂറിസം & മൈഗ്രേഷൻ, ലേബർ എംപ്ലോയ്മെന്റ് & സ്കിൽ ഡെവലപ്മെന്റ്, എം.എസ്.എം.ഇ & എന്റർപ്ര്യൂണർഷിപ്, പോവർട്ടി & ലൈവ്ലിഹുഡ്, എസ്‌സി- എസ്‌ടി- മറ്റ് മാർജിനലൈസ്ഡ് വിഭാഗങ്ങൾ, സോഷ്യൽ സെക്യൂരിറ്റി & ഡെവലപ്മെന്റ്, വുമൺ & ചൈൽഡ് ഡെവലപ്മെന്റ്, പബ്ലിക് പോളിസി.
മൂന്നു മാസമാണ് പരിശീലന കാലാവധി. ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്ന പി.എച്ച്ഡിക്കാർക്ക് 30000 രൂപയും ബിരുദാനന്തര ബിരുദക്കാർക്ക് 24000 രൂപയും ഫെലോഷിപ് ലഭിക്കും.അപേക്ഷയ്ക്കൊപ്പം 1500 വാക്കിന്റെ റിസർച്ച് പ്രൊപ്പോസലും സമർപ്പിക്കണം. ഇന്റേൺഷിപ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലാനിംഗ് ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കും.അപേക്ഷിക്കേണ്ട അവസാന തീയതി ജൂലായ് 30. വെബ്സൈറ്റ്: https://spb.kerala.gov.in/.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |