തിരുവനന്തപുരം: രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സൗജന്യ ഹോട്ടൽ മാനേജ്‌മെന്റ് ഒരു വർഷ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.പാലക്കാട് മൺകരയിലുള്ള രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റിലും ആറ്റിങ്ങൽ നഗരൂരുള്ള രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലും തിരുവനന്തപുരം തൈക്കാടുള്ള രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്‌മെന്റിലുമാണ് അവസരം.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് മുൻഗണന. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ കോപ്പി,പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഡോ.ബിജു രമേശ്,ചെയർമാൻ,രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,കിഴക്കേകോട്ട, തിരുവനന്തപുരം 695023 വിലാസത്തിൽ 25ന് മുൻപ് അപേക്ഷ അയയ്ക്കണം. ഫോൺ:0471 2547733.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |