SignIn
Kerala Kaumudi Online
Wednesday, 04 February 2026 3.18 PM IST

ഓപ്പൺ യൂണി.യിൽ ബിരുദദാനം

Increase Font Size Decrease Font Size Print Page
a

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രഥമ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനും ബിരുദ സർട്ടിഫിക്കറ്റിനും പഠിതാക്കൾക്ക് ഫെബ്രുവരി 2 വരെ അപേക്ഷിക്കാം.ഫെബ്രുവരി 13ന് കൊല്ലം ആശ്രാമത്തുള്ള യൂനസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങൽ ഗവർണറും സർവകലാശാല ചാൻസലറുമായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ബിരുദങ്ങൾ സമ്മാനിക്കും.യൂണിവേഴ്സിറ്റി പ്രൊ ചാൻസലർ മന്ത്രി ഡോ.ആർ. ബിന്ദു മുഖ്യാതിഥിയാകും.മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ,ജെ.ചിഞ്ചു റാണി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.2025 ഫെബ്രുവരി മുതൽ 2026 ജനുവരി വരെ ബിരുദത്തിന് അർഹരായ 2022 ബാച്ച് യു.ജി, പി.ജി പഠിതാക്കൾക്കും, 2023 ജനുവരി ബാച്ച് എം.എ ഹിസ്റ്ററി, സോഷിയോളജി പഠിതാക്കൾക്കും അപേക്ഷിക്കാം. https://ldesk.sgou.ac.in വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യണം.ഫെബ്രുവരി 2 ന് ശേഷം ബിരുദ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാമെങ്കിലും അവർക്ക് ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിക്കില്ല. കോൺവൊക്കേഷൻ രജിസ്ട്രേഷൻ ഫീസും മറ്റ് വിശദ വിവരങ്ങൾ യൂണിവേഴ്സിറ്റി വെബ്സൈറ്റ്.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.