
പരീക്ഷാഫലം
ജൂലായിൽ നടത്തിയ മൂന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ബി.എ/ ബി.കോം/ ബി.എ അഫ്സൽ ഉൽ ഉലാമ/ ബി.ബി.എ/ ബി.കോം അഡീഷണൽ ഇലക്ടീവ് കോ – ഓപ്പറേഷൻ / ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ ഫെബ്രുവരി 16 വരെ നീട്ടി. ബി.എ/ ബി.കോം /ബി.എ അഫ്സൽ ഉൽ ഉലാമ/ ബികോം അഡീഷണൽ ഇലക്ടീവ് കോഴ്സുകൾക്ക് നിശ്ചിത ഫീസിനോടൊപ്പം 2625 രൂപ പിഴയോടുകൂടിയും ബി.ബി.എ കോഴ്സിന് നിശ്ചിത ഫീസിനോടൊപ്പം 3150 രൂപ പിഴയോടുകൂടിയും അപേക്ഷിക്കാം.
ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി ജിയോഗ്രഫി ആൻഡ് എം.എസ്.സി സുവോളജി വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ബയോസിസ്റ്റമാറ്റിക്സ് ആൻഡ് ബയോഡൈവേഴ്സിറ്റി, എം.എസ്.സി ഇലക്ട്രോണിക്സ്, എം.എ ഇസ്ലാമിക് ഹിസ്റ്ററി, എം.എ ഹിസ്റ്ററി (വേൾഡ് ഹിസ്റ്ററി ആന്റ് ഹിസ്റ്റോറിയോഗ്രഫി) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സെ്പ്തംബറിൽ നടത്തിയ ആറാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ/ ബി.എസ്.സി/ ബി.കോം ന്യൂജെനറേഷൻ ഡബിൾ മെയിൻ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |