SignIn
Kerala Kaumudi Online
Tuesday, 21 April 2026 11.46 AM IST

കേരള സർവകലാശാല

Increase Font Size Decrease Font Size Print Page
a

പരീക്ഷാഫലം

ഓഗസ്​റ്റിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌.സി ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്‌മെന്റ്, എക്സ്​റ്റൻഷൻ എഡ്യൂക്കേഷൻ,ഫുഡ് ആൻഡ് നൂട്രീഷ്യൻ,നൂട്രീഷ്യൻ ആൻഡ് ഡയ​റ്റ​റ്റിക്സ്) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ എം.സി.എ (റെഗുലർ 2024 അഡ്മിഷൻ 2024 സ്‌കീം) (സപ്ലിമെന്ററി – 2022 & 2023 അഡ്മിഷൻ 2020 സ്‌കീം), ഫെബ്റുവരി 2026 പരീക്ഷയുടെ രജിസ്‌ട്രേറേഷൻ ആരംഭിച്ചു.

ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ ബി.പി.എ മ്യൂസിക് മൃദംഗം പരീക്ഷയുടെ പ്രാക്ടിക്കൽ 9 മുതൽ 13 വരെ നടത്തും.

ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ്. ബിഎസ്‌സി ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 9 മുതൽ 13 വരെ അതത് കോളേജുകളിൽ നടത്തും.

ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബിഎ മ്യൂസിക് പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് എൽഎൽ.ബി പരീക്ഷയുടെ ഉത്തരക്കടലാസ്സുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 3 മുതൽ 7 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ വിഭാഗത്തിൽ ഹാജരാകണം.

2025-26 അധ്യയന വർഷത്തെ യൂണിവേഴ്സി​റ്റി മെറി​റ്റ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. സർവകലാശാലയുടെ വിവിധ ഡിപ്പാർട്ട്‌മെന്റുകൾ, അഫിലിയേ​റ്റഡ് കോളേജുകൾ, യൂണിവേഴ്സി​റ്റി എൻജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിൽ വിവിധ കോഴ്സുകൾക്ക് പ്രവേശനം ലഭിച്ചവർക്ക് കോളേജ്, ഡിപ്പാർട്ട്‌മെന്റ് മേധാവി മുഖേന മാർച്ച് 20നകം അപേക്ഷിക്കാം.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.