
കാലിക്കട്ട് സർവകലാശാല ബി.കോം, എം.എ ഫലം:- കാലിക്കട്ട് സർവകലാശാലയുടെ ബി.കോം, ബി.ബി.എ, എം.എ പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: results.uoc.ac.in.
NIFTEE അഡ്മിറ്റ് കാർഡ്:- ഫെബ്രുവരി 8ന് നടക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജി എൻട്രൻസ് എക്സാമിനേഷന്റെ അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: https://exams.nta.nic.in/niftee/
ഐ.ഐ.ടി മദ്രാസ് എം.ബി.എ:- ഐ.ഐ.ടി മദ്രാസ് നടത്തുന്ന എം.ബി.എ പ്രോഗ്രാമിന് 8 വരെ അപേക്ഷിക്കാം. 60 ശതമാനം മാർക്കോടെ ബിരുദവും കാറ്റ് 2025 സ്കോറുമാണ് യോഗ്യത. doms.iitm.ac.in.
സംസ്കൃത യൂണി. പിഎച്ച്.ഡി സംവരണ സീറ്റ്:- കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ 13 പട്ടികജാതി/പട്ടികവർഗ സംവരണ സീറ്റുകളിൽ പിഎച്ച്.ഡി പ്രവേശനത്തിന് 8 വരെ അപേക്ഷിക്കാം. സംസ്കൃതം സാഹിത്യം (ഒന്ന്), വ്യാകരണം (രണ്ട്), വേദാന്തം (രണ്ട്), ന്യായം (രണ്ട്), ജനറൽ (ഒന്ന്), ഹിന്ദി (രണ്ട്), ഹിസ്റ്ററി (രണ്ട്), ഇംഗ്ലീഷ് (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവ്. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വിവരങ്ങൾക്ക്: www.ssus.ac.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |