
പോണ്ടിച്ചേരിയിലെ ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച്- വെക്ടർ കൺട്രോൾ റിസർച്ച് സെന്ററിൽ (ICMR- VCRC) പബ്ലിക് ഹെൽത്ത് എന്റമോളജിയിൽ എം.എസ്‌സി ചെയ്യാം. കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണിത്. 20 സീറ്റിലാണ് പ്രവേശനം. 18 സീറ്റ് ഓപ്പൺ ജനറൽ വിഭാഗത്തിനും 2 സീറ്റ് കേന്ദ്ര- സംസ്ഥാന ആരോഗ്യ വകുപ്പിൽ സർവീസിലുള്ളവർക്കുമാണ്. രണ്ടു വർഷമാണ് കോഴ്സ് കാലാവധി. കോഴ്സിന് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി അംഗീകാരമുണ്ട്.യോഗ്യത: 55 ശതമാനം മാർക്കോടെ ബയോളജിക്കൽ സയൻസിൽ ബിരുദം. സുവോളജി മേജർ/ അനുബന്ധ വിഷയമായോ എന്റമോളജി ഒരു വിഷയമായോ പഠിച്ചിരിക്കണം. സർവീസിലുള്ളവരുടെ യോഗ്യത സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ.2 വർഷത്തേക്ക് പ്രതിമാസം 10000 രൂപ വീതം സ്റ്റൈപൻഡ് ലഭിക്കും.കോമൺ എൻട്രൻസ് ടെസ്റ്റിന്റെ ( CET) അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പോണ്ടിച്ചേരി VCRC-യിൽ മേയ് 23നാണ് പരീക്ഷ.വെബ്സൈറ്റ്: www.icmr.gov.in.സ്പീഡ് പോസ്റ്റിൽ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 15.04.2026.
കോട്ടയം ഐ.ഐ.ഐ.ടിയിൽ പി.എച്ച്ഡി
കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ 2026 ആഗസ്റ്റ് സെഷൻ പി.എച്ച്ഡി പ്രോഗ്രാമിന് ഏപ്രിൽ 15 വരെ അപേക്ഷിക്കാം.കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ്- സൈബർ സെക്യൂരിറ്റി, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, കമ്പ്യൂട്ടേഷണൽ മാത്തമാറ്റിക്സ് വിഷയളിലാണ് ഗവേഷണാവസരം.യോഗ്യത: എൻജിനിയറിംഗ്/ സയൻസസ് വിഷയങ്ങൾക്ക് 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട/ അനുബന്ധ വിഷയത്തിൽ ബിരുദാനന്തര ബിരുദം. കമ്പ്യൂട്ടേഷണൽ മാത്തമാറ്റിക്സിന് 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ എം.എസ്‌സി/ ഇന്റഗ്രേറ്റഡ് എം.എസ്‌സി ഉണ്ടാവണം.എം.എസ് പി.എച്ച്ഡി, ഡയറക്ട് പി.എച്ച്ഡി, എം.ടെക് പി.എച്ച്ഡി എന്നിവയും ഉണ്ട്.എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.വെബ്സൈറ്റ്: phd.iiitkottayam.ac.in
അവസാന തീയതി: 15.04.2026
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |