
തിരുവനന്തപുരം: സർവീസിലുള്ള കെ-ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകർക്കായി കാത്തിരുന്ന പ്രത്യേക പരീക്ഷ മേയ് മാസത്തിൽ നടന്നേക്കും. വിജ്ഞാപനം അടുത്ത ആറ് പ്രവൃത്തി ദിവസത്തിനുള്ളിൽ പുറപ്പെടുവിക്കുമെന്ന് പരീക്ഷാ ഭവൻ അറിയിച്ചു.
വിജ്ഞാപനം വന്ന് 40 ദിവസത്തിന് ശേഷമാണ് സാധാരണ പരീക്ഷ നടക്കുക. 21, 23 തീയതികളിൽ കെ-ടെറ്റ് പൊതുപരീക്ഷ നടക്കും. പിന്നാലെ എസ്.എസ്.എൽ.സി, പ്ലസ് ടു പൊതുപരീക്ഷകളുടെ തിരക്കായതിനാൽ ഏപ്രിൽ വരെ മറ്റ് പരീക്ഷകൾ പ്രായോഗികമല്ല. പ്രത്യേക പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന അദ്ധ്യാപകർ വകുപ്പ് മേധാവിയുടെയോ എയ്ഡഡ് സ്കൂൾ മാനേജരുടെയോ സാക്ഷ്യപത്രം ഹാജരാക്കണം. .
2027 സെപ്റ്റംബർ ഒന്നിന് മുമ്പ് രാജ്യത്തെ എല്ലാ അധ്യാപകരും കെ-ടെറ്റ് യോഗ്യത നേടിയിരിക്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം . അതിനകം യോഗ്യത നേടാത്തവർ നിർബന്ധിത വിരമിക്കൽ നേരിടേണ്ടി വരും. കേരളത്തിൽ ഏകദേശം 75,015 അദ്ധ്യാപകരാണ് യോഗ്യത നേടാനുള്ളതെന്നാണ് കണക്ക്. ഇത്തവണ കെ-ടെറ്റ് പൊതുപരീക്ഷയ്ക്ക് അപേക്ഷിച്ച 1,35,789 പേരിൽ 40,000ത്തോളം പേർ സർവീസിലുള്ള അദ്ധ്യാപകരാണ്. ഇവർക്കായി അപേക്ഷാ ഫോമിൽ ഔദ്യോഗിക പെൻ നമ്പർ രേഖപ്പെടുത്താനുള്ള പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. ഇവരുൾപ്പെടെ പ്രത്യേക പരീക്ഷ എഴുതാനാണ് സാദ്ധ്യത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |