
യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്
കാര്യവട്ടത്തെ അഞ്ചാം സെമസ്റ്റർ ബി.ടെക് 2020 സ്കീം (റഗുലർ 2023
അഡ്മിഷൻ & സപ്ലിമെന്ററി – 2020, 2021 & 2022 അഡ്മിഷൻ) നവംബർ 2025
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും
സൂക്ഷ്മപരിശോധനയ്ക്കുമായി മേയ് 2 വരെ അപേക്ഷിക്കാം.
എം.ജി സർവകലാശാല പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.എ കഥകളി സംഗീതം (പുതിയ സ്കീം2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ മേയ് എഴിന് തൃപ്പുണിത്തുറ ആ.എൽ.വി കോളേജിൽ നടക്കും.
ആറാം സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് (പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 27 മുതൽ ആരംഭിക്കും.
ആറാം സെമസ്റ്റർ ബി.എസ്സി ബോട്ടണി മോഡൽ 1,2,3 (പുതിയ സ്കീം2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാംമേഴ്സി ചാൻസ്) പരീക്ഷയുടെ 29 മുതൽ ആരംഭിക്കും.
സഹകരണ പരീക്ഷാ ബോർഡിന്റെ പരീക്ഷകൾ മാറ്റി
തിരുവനന്തപുരം:സഹകരണ സർവീസ് പരീക്ഷാബോർഡിന്റെ 2026 ജനുവരി 28 ലെ 1 / 2026 ( അസി. സെക്രട്ടറി / മാനേജർ തുല്യത തസ്തിക) , 2/ 2026 ( ഡെപ്യൂട്ടി മാനേജർ / അഗ്രിക്കൾച്ചറൽ ഡെവലപ്മെന്റ് ഓഫീസർ), 4/ 2026 ( റീജയണൽ മാനേജർ) , 6/ 2026 ( സബ് സ്റ്റാഫ് തസ്തികകളിൽനിന്നു ജൂനിയർ ക്ലാർക്ക് തസ്തികയിലേക്കു സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള യോഗ്യതാപരീക്ഷ ) എന്നീ നമ്പർ വിജ്ഞാപനങ്ങൾപ്രകാരം 2026 മേയ് മൂന്നിനു നടത്താൻ നിശ്ചയിച്ചിരുന്ന ഉദ്യോഗക്കയറ്റ പരീക്ഷകൾ 2026 മേയ് 31 ലേക്കു മാറ്റി. മാറ്റിയ തീയതിക്കുള്ള പുതുക്കിയ ഹാൾടിക്കറ്റ് അപേക്ഷകരുടെ പ്രൊഫൈലിൽ ലഭ്യമാക്കുമെന്ന് സഹകരണ സർവീസ് പരീക്ഷാബോർഡ് സെക്രട്ടറി അറിയിച്ചു. വിവരങ്ങൾക്ക് : 04712468690, 0471468670.
ഡി.എൽ.എഡ് പരീക്ഷ
തിരുവനന്തപുരം: 2024-26 അദ്ധ്യയന വർഷത്തെ ഡി.എൽ.എഡ് ജനറൽ കോഴ്സിന്റെ നാലാം സെമസ്റ്റർ റഗുലർ പരീക്ഷയും സപ്ലിമെന്ററി പരീക്ഷയും ജൂൺ 4, 5, 8 തീയതികളിൽ നടക്കും. പരീക്ഷാ വിജ്ഞാപനം https://pareekshabhavan.kerala.gov.in ൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |