SignIn
Kerala Kaumudi Online
Thursday, 19 February 2026 4.05 AM IST

ഗ്ലോബൽ സ്‌കിൽസ്- 2026

Increase Font Size Decrease Font Size Print Page
a

ഡിജിറ്റലൈസേഷൻ,ഓട്ടോമേഷൻ,ആഗോളവൽക്കരണം എന്നിവയുടെ പശ്ചാത്തലത്തിൽ തൊഴിൽ മേഖലയിൽ സ്‌കിൽ വികസനത്തിന് പ്രസക്തിയേറിയിട്ടുണ്ട്. തൊഴിൽ മേഖലയിൽ ആവശ്യമായ സ്‌കിൽ എത്രത്തോളമുണ്ട്,ഏറ്റവും കൂടുതലായി നിലവിലുള്ള സ്‌കില്ലുകൾ ഏതൊക്കെ,തൊഴിൽ മേഖലയിൽ ഡിജിറ്റൽ സ്‌കില്ലുകൾ എത്രത്തോളം ആവശ്യമുണ്ട് എന്നിവ ഓരോരുത്തരും മനസിലാക്കിയിരിക്കണം.ബിസിനസ്,ടെക്‌നോളജി,ഡാറ്റ സയൻസ് സ്‌കില്ലുകൾക്കാണ് ലോകത്താകമാനം പ്രാധാന്യമേറുന്നത്.

ബിസിനസ്:- അക്കൗണ്ടിംഗ്,കമ്മ്യൂണിക്കേഷൻ,സംരംഭകത്വം,സാമ്പത്തികം,മനുഷ്യവിഭവശേഷി,ലീഡർഷിപ് മാനേജ്മന്റ്, മാർക്കറ്റിംഗ്,സെയിൽസ്,സ്ട്രാറ്റജി & ഓപ്പറേഷൻസ് എന്നിങ്ങനെ ബിസിനസുമായി ബന്ധപ്പെട്ട സ്‌കില്ലുകൾക്ക് ആവശ്യകതയേറുകയാണ്.ഓഡിറ്റിംഗ്, പീപ്പിൾ മാനേജ്‌മെന്റ്, ബ്ലോക്ക് ചെയിൻ,ഡിജിറ്റൽ മാർക്കറ്റിംഗ്,ഓപ്പറേഷൻസ് മാനേജ്മന്റ് എന്നിവ ഇവയിൽ പെടുന്നു.

ടെക്‌നോളജി:- ടെക്‌നോളജി സ്‌കില്ലുകളിൽ ക്ലൗഡ് കമ്പ്യൂട്ടിംഗ്,കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗ്,കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്,ഡാറ്റാബേസ്, മൊബൈൽ ഡെവലെപ്‌മെന്റ്,ഓപ്പറേഷൻസ് സിസ്റ്റംസ്,സെക്യൂരിറ്റി എൻജിനിയറിംഗ്,സോഫ്റ്റ്‌വെയർ എൻജിനിയറിംഗ്,കമ്പ്യൂട്ടർ സയൻസ്,വെബ് ഡെവലെപ്‌മെന്റ് എന്നിവയ്ക്ക് പ്രാധാന്യമേറുന്നുണ്ട്.സൈബർ സെക്യൂരിറ്റി,ആൻഡ്രോയിഡ് ഡെവലപ്‌മെന്റ്, സോഫ്റ്റ്‌വെയർ ആർക്കിടെക്ചർ, അൽഗൊരിതംസ് എന്നിവയ്ക്കാണ് സാധ്യതയേറുന്നത്.

ഡാറ്റാ സയൻസ്:- ഡാറ്റ സയൻസിൽ ഡാറ്റ അനാലിസിസ്, ഡാറ്റ മാനേജ്‌മെന്റ്, ഡാറ്റ വിഷ്വലൈസേഷൻ, മെഷീൻ ലേർണിംഗ്, മാത്തമാറ്റിക്‌സ്, പ്രോബബിലിറ്റി & സ്റ്റാറ്റിസ്റ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്കൽ പ്രോഗ്രാമിംഗ്, കമ്പ്യൂട്ടർ ആർക്കിടെക്ചർ, ബയോഇൻഫോർമാറ്റിക്‌സ്, എപിഡെമിയോളജി എന്നിവ ഉൾപ്പെടുന്നു.ഇന്ത്യയിൽ പശ്ചിമ ബംഗാൾ ഡാറ്റ സയൻസ് സ്‌കില്ലിൽ ഒന്നാം സ്ഥാനത്താണ്. കേരളം സെക്യൂരിറ്റി എൻജിനിയറിംഗിൽ മു ന്നിലാണ്.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY