തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളിൽ ഇന്നലെ ഇ- പോസ് മെഷീൻ പണിമുടക്കിയതോടെ പലർക്കും റേഷൻ വാങ്ങാനായില്ല. മാസത്തിന്റെ അവസാനദിവസങ്ങളിലാണ് സാധാരണ തകരാർ സംഭവിക്കുന്നത്. എന്നാൽ മാസത്തിലെ ആദ്യ ആഴ്ചകളിൽ തന്നെ തകരാർ വന്നതോടെ ജനം വലഞ്ഞു. രണ്ടു ദിവസത്തെ അവധിക്കു ശേഷം ഇന്നലെ കടകൾ തുറന്നപ്പോഴാണു സംഭവം. ഇന്ന് അവധിദിനമായതിനാൽ നാളെയാകും കടകൾ തുറക്കുക. തകരാറുകൾ പരിഹരിക്കാൻ റേഷൻ ഇ- പോസ് സെർവറിന്റെ ഇന്റർനെറ്റ് സേവനദാതാവായ ബി.എസ്.എൻ.എൽ ബാൻഡ് വിഡ്ത് കൂട്ടിയതായി കഴിഞ്ഞ ദിവസം അധികൃതർ വെളിപ്പെടുത്തിയിരുന്നു. ഓരോ കടകളിലെയും മെഷീനുകൾ താലൂക്ക് അടിസ്ഥാനത്തിൽ ക്യാമ്പുകൾ നടത്തി പരിശോധിച്ച് കാര്യക്ഷമത ഉറപ്പാക്കാനും സിവിൽ സപ്ലൈസ് വകുപ്പ് തീരുമാനിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |